ആലുവ: കൈകാലുകൾ കെട്ടി പെരിയാറിൽ 23 നീന്തൽ വിദ്യാർഥിനികളുടെ സാഹസിക നീന്തൽ പ്രകടനം. നീന്തൽ പരിശീലകൻ സജി വാളശേരിയുടെ നേതൃത്വത്തിലാണ് എട്ടു വയസു മുതൽ 17 വരെയുള്ള 21 പെൺകുട്ടികളും രണ്ട് വനിതകളും പെരിയാർ നീന്തികറിയത്.
ആലുവ മണപ്പുറം മണ്ഡപം കടവിൽ നിന്നും പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഫ്ലാഗ് ഓഫ് ചെയ്തു. ഒരു കിലോമീറ്ററോളം ദൂരം നീന്തിയവരെ നിരവധി ത്രിതല പഞ്ചായത്ത് പ്രതിനിധികൾ സ്വീകരിച്ചു.
ടി.എൻ. ഫാത്തിമ സുമയ്യ (8), ആരാധ്യ സൗരഭ് (9) , ഇന്ദ്രനീല സുരേഷ്(9), തരുണി എം. ബലിഗ(10), ലയ ഫാത്തിമ(10), ആൻ ക്രിസ്റ്റ ടൈറ്റസ് (11), കെ.എ. അമേയ( 11 ) , വരദ രതീഷ്(12), ഫിദ ഫാത്തിമ(12), ടി.ജെ. ഫാത്തിമ ഷിറിൽ (12), പി.കെ. ഹിബ ഫാത്തിമ (13), അക്ഷര സൗരഭ് (13), ആമിന വഫ (13),
നെഹാൻ സി.എസ് (14), ആഗ്നൽ മേരി ഡാനി (14), സാൻവിക നിതിൻ(15) , അൽമ മേരി ടൈറ്റസ് (15), ദിൽന ഫാത്തിമ (15), പി.എം. കൃഷ്ണേന്ദു (16), പി.ബി. നിവേദിത (17), ഭാവ്ന പ്രവീൺ (17), ഫിദ ഫർഹത് (19), ശാമിലി സജു (36) എന്നിവരാണ് പെരിയാർ നീന്തിക്കടന്നത്.