ജി​ല്ലാ നീ​ന്ത​ല്‍ മ​ത്സ​രം: മി​ക​ച്ച നേ​ട്ട​വു​മാ​യി വി​ശ്വ​ജ്യോ​തി
Monday, June 16, 2025 4:44 AM IST
അ​ങ്ക​മാ​ലി: കോ​ത​മം​ഗ​ലം എം​എ കോ​ള​ജി​ല്‍ ന​ട​ന്ന ജി​ല്ലാ നീ​ന്ത​ല്‍ മ​ത്സ​ര​ത്തി​ല്‍ അ​ങ്ക​മാ​ലി വി​ശ്വ​ജ്യോ​തി സ്‌​കൂ​ള്‍ ടീ​മി​ന് മി​ക​ച്ച നേ​ട്ടം. സ​ബ് ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പും ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഓ​വ​റോ​ള്‍ റ​ണ്ണേ​ഴ്‌​സ് അ​പ്പും സ്‌​കൂ​ള്‍ നേ​ടി.

46 സ്വ​ര്‍​ണം, 29 വെ​ള്ളി, 26 വെ​ങ്ക​ല മെ​ഡ​ലു​ക​ളാ​ണ് സ്‌​കൂ​ളി​നാ​യി താ​ര​ങ്ങ​ള്‍ വാ​രി​ക്കൂ​ട്ടി​യ​ത്. ഗൗ​രി ജ​യേ​ന്ദ്ര​ന്‍, ജെ​റെ​മി​യാ​സ് സോ​ബി​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത അ​ഞ്ച് ഇ​ന​ങ്ങ​ളി​ലും സ്വ​ര്‍​ണ​വും, ജൊ​നാ​ര്‍​ത് സോ​ബി​ന്‍ നാ​ല് സ്വ​ര്‍​ണ​വും ഒ​രു വെ​ള്ളി​യും നേ​ടി വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യി.

20 കു​ട്ടി​ക​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന നീ​ന്ത​ല്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

തി​ള​ക്ക​മാ​ര്‍​ന്ന പ്ര​ക​ട​നം കാ​ഴ്ച്ച​വ​ച്ച ടീ​മി​നെ​യും പ​രി​ശീ​ല​ക​ന്‍ അ​നി​ല്‍​കു​മാ​റി​നെ​യും മാ​നേ​ജ​ര്‍ ഫാ. ​അ​ഗ​സ്റ്റി​ന്‍ മാ​മ്പി​ള്ളി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ഞ്ച​ലോ ച​ക്ക​നാ​ട്ട്, പ്രി​ന്‍​സി​പ്പ​ല്‍ റീ​ന രാ​ജേ​ഷ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഷാ​ലി ജോ​സ് എ​ന്നി​വ​ര്‍ അ​നു​മോ​ദി​ച്ചു.