‘ദി ​ലോ​റ​ൽ ഫെ​സ്റ്റ് 25’ സം​ഘ​ടി​പ്പി​ച്ചു
Monday, June 16, 2025 4:30 AM IST
കൂ​ത്താ​ട്ടു​കു​ളം: മേ​രി​ഗി​രി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ മെ​രി​റ്റ് ഡേ ‘​ദി ലോ​റ​ൽ ഫെ​സ്റ്റ് 2025’ ന​ട​ന്നു. ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ എം​ജി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ബാ​ബു സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

പ​രി​പാ​ടി​യി​ൽ സി​ബി​എ​സ്ഇ പ​ത്ത്, 12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ജെ​ഇ​ഇ മെ​യ്ൻ, ജെ​ഇ​ഇ അ​ഡ്വാ​ൻ​സ്ഡ് പ​രീ​ക്ഷ​ക​ളി​ൽ ഉ​യ​ർ​ന്ന റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ക​യും പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.

സ്കൂ​ളി​ൽ​നി​ന്നു ജെ​ഇ​ഇ അ​ഡ്വാ​ൻ​സ്ഡ് പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ ജോ​ഷ്വാ സ്ക​റി​യ, ആ​ൽ​ബ​ർ​ട്ട് ഓ​സ്റ്റി​ൻ, സു​സൈ​ൻ ജ​സീ​ന്ത്, പ്ര​ണ​വ് സാ​ബു, ഐ​റി​ൻ സാ​ബു, ര​ഘു​റാം എ​ന്നി​വ​രെ​യും പ​ത്ത്, 12 ക്ലാ​സു​ക​ളി​ൽ സ്കൂ​ൾ ടോ​പ്പേ​ഴ്സാ​യ​വ​രെ​യും പ്ര​ത്യേ​കം ആ​ദ​രി​ച്ചു.

കാ​ന്പ​സ് മാ​നേ​ജ​ർ ഫാ. ​ജോ​സ് പാ​റേ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​രീ​ത്ത​റ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​ബി​ൻ കൂ​റ്റ​നാ​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക ബി. ​രാ​ജി​മോ​ൾ, ബ്രി​ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജൂ​ണി സെ​ബാ​സ്റ്റ്യ​ൻ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് നീ​തു എം. ​ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.