കുന്നുകരയിൽ കനത്ത മഴയിൽ വീട് തകർന്നു
Monday, June 16, 2025 4:30 AM IST
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു വീ​ണു. കു​ന്നു​ക​ര പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ചാം വാ​ർ​ഡി​ൽ മ​ലാ​യി​കു​ന്ന് വാ​ട്ട​ർ ടാ​ങ്കി​ന് സ​മീ​പം പു​ത്ത​ൻ​പു​ര​യി​ൽ ജ്യോ​തി​ഷിന്‍റെ വീ​ടാ​ണ് ഒ​രു ഭാ​ഗം ത​ക​ർ​ന്നു വീ​ണ​ത്. ശ​നി​യാ​ഴ്ച്ച വൈ​കീ​ട്ട് ആ​റോടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഈ ​സ​മ​യ​ത്ത് വീ​ട്ടി​ൽ ജ്യോ​തീ​ഷി​ന്‍റെ മ​ക​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.​ ശ​ബ്ദം കേ​ട്ട മ​ക​ൾ വീ​ടി​ന്‍റെ ഒ​രു ഭാ​ഗ​ത്തേ​ക്ക് മാ​റി​യ​തി​നാ​ൽ വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യി. ന​ട​ന്ന സം​ഭ​വ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സ്, താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ൽ വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ചു.

പ്രാ​യ​മാ​യ അ​മ്മ​യും ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് ജ്യോ​തി​ഷി​ൻ്റെ കു​ടും​ബം.മ​ന്ത്രി പി. ​രാ​ജീ​വ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വീ​ട്ടു​കാ​രി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. കു​ടും​ബ​ത്തി​ന് അ​ടി​യ​ന്തി​ര സ​ഹാ​യം ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് റ​വ​ന്യൂ അ​ധി​കൃ​ത​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.