ആലുവ നഗരസഭാ ശതാബ്ദി ആഘോഷം‍ : ഓം​ബു​ഡ്സ്മാ​ൻ ധ​ന​വി​നി​യോ​ഗ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു
Monday, June 16, 2025 4:14 AM IST
ആ​ലു​വ: ആ​ലു​വ ന​ഗ​ര​സ​ഭാ ശ​താ​ബ്ദി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ധ​ന​വി​നി​യോ​ഗ​ത്തി​നെ​തി​രെ​യു​ള്ള ഹ​ർ​ജി​യി​ൽ വി​ശ​ദ​മാ​യ ബാ​ങ്ക് സ്‌​റ്റേ​റ്റ്മെ​ന്‍റ് സ​മ​ർ​പ്പി​ക്കാ​ൻ ഓം​ബു​ഡ്സ്മാ​ൻ നി​ർ​ദേ​ശം. മു​ൻ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ ക​ക്ഷി ചേ​ർ​ത്ത് നോ​ട്ടീ​സ് ന​ൽ​കാ​നും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പ് ഓം​ബു​ഡ്സ്മാ​ൻ ഉ​ത്ത​ര​വി​ട്ടു.

ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കാ​നാ​യി ആ​രം​ഭി​ച്ച ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ആ​ലു​വ​ന​ഗ​ര​സ​ഭ​യു​ടെ പാ​ൻ ന​മ്പ​ർ ആ​ണ് ഉ​പ​യോ​ഗി​ച്ച​ത്. എ​ന്നാ​ൽ
ച​ട്ട​പ്ര​കാ​രം ഓ​ത​റൈ​സ്ഡ് സി​ഗ്നേ​റ്റ​റി​യാ​യി​രി​ക്കേ​ണ്ട ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ ഒ​ഴി​വാ​ക്കി​യാ​ണ് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​ത്.

ഇ​തി​ൽ ഭ​ര​ണ ദു​ർ​വി​നി​യോ​ഗ​വും അ​ഴി​മ​തി​യും ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ എ​ൻ. ശ്രീ​കാ​ന്ത് ആ​ണ് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പ് ഓം​ബു​ഡ്സ്മാ​ന് പ​രാ​തി ന​ൽ​കി​യ​ത്. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ അ​ട​ങ്ങു​ന്ന വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് ആ​ലു​വ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യോ​ട് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പ് ഓം​ബു​ഡ്സ്മാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ആ​ഘോ​ഷ​ക​മ്മി​റ്റി രൂ​പീ​ക​ര​ണ​ത്തി​ന്റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ, ക​മ്മി​റ്റി ഘ​ട​ന, ബാ​ങ്ക് ബാ​ങ്ക് അ​ക്കൗ​ണ്ടി​ന്റെ വി​വ​ര​ങ്ങ​ൾ, ഓ​ത​റൈ​സ്ഡ് സി​ഗ്നേ​റ്റ​റി​ക​ൾ തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ആ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഒ​രു വ​ർ​ഷം നീ​ണ്ടു നി​ന്ന ശ​താ​ബ്ദി ആ​ഘോ​ഷം 2023 ലാ​ണ് സ​മാ​പി​ച്ച​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് - വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത് യ​ഥാ​ർ​ത്ഥ ക​ണ​ക്കു​ക​ൾ ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി​യി​ലോ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലോ ഇ​തു​വ​രേ​യും അ​വ​ത​രി​പ്പി​ച്ചി​ട്ടി​ല്ല. ഇ​തി​നി​ട​യി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ ഇന്‍റേണ​ൽ വി​ജി​ല​ൻ​സും പ​ണ​മി​ട​പാ​ടി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.