പ്ലാ​വി​ൽ നി​ന്നും വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Tuesday, June 17, 2025 10:16 PM IST
ഇ​ട​ക്കൊ​ച്ചി: പ്ലാ​വി​ൽ ച​ക്ക പ​റി​ക്കാ​നാ​യി ക​യ​റി​യ ഗൃ​ഹ​നാ​ഥ​ൻ വീ​ണു മ​രി​ച്ചു. ഇ​ട​ക്കൊ​ച്ചി കോ​ഴി​ക്കു​ട് സ്വ​ദേ​ശി എ​ഡ് വിൻ ബാ​യ​റാ​ണ് മ​ര​ത്തി​ന്‍റെ താ​ഴെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഉ​ച്ച​യ്ക്ക് ശേ​ഷം വീ​ട്ടി​ൽ നി​ന്ന് പോ​യ എ​ഡ്്വിൻ തി​രി​കെ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ​ത്. പ​ല​പ്രാ​വ​ശ്യം ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​ട്ടും കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ക​ൻ ക​ണ്ണ​ങ്ങാ​ട്ട് റോ​ഡി​ലു​ള്ള പു​ര​യി​ട​ത്തി​ൽ എ​ത്തി നോ​ക്കു​ന്പോ​ഴാ​ണ് എ​ഡ് വിനെ പ്ലാ​വി​ന് താ​ഴെ മ​രി​ച്ചു കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.

ച​ക്ക പ​റി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച തോ​ട്ടി​യും ഏ​ണി​യും പ്ലാ​വി​നു താ​ഴെ കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: എ​ഡ്വേ​ഴ്സ്. മ​ക്ക​ൾ: നി​മ്മി, എ​ൽ​ബി​ൽ.