ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത് കൈ​ത്താ​ങ്ങാ​യി; 100 പേ​ർക്ക് ഇനി നിവർന്നുനിൽക്കാം
Wednesday, June 18, 2025 3:47 AM IST
കാ​ക്ക​നാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കൈ​ത്താ​ങ്ങും ക​ള​മ​ശേ​രി റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ സ​ഹാ​യ​വും കൂ​ടി​ച്ചേ​ർ​ന്ന​പ്പോ​ൾ കൃ​ത്രി​മ കാ​ലു​ക​ളി​ൽ നി​വ​ർ​ന്നു​നി​ന്ന​ത് അം​ഗ​പ​രി​മി​തി​യു​ള്ള നൂ​റ് പേ​ർ.​ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്രി​യ​ദ​ർ​ശി​നി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് കള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡന്‍റ് മ​നോ​ജ്‌ മൂ​ത്തേ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​ർ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ പി.​എം. നാ​സ​ർ, ലി​സി അ​ല​ക്സ്‌, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി പി.​എം. ഷെ​ഫീ​ഖ്, റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് വ​ർ​ഗീ​സ്, സു​രേ​ഷ് ബാ​ബു, ഉ​മ്മ​ൻ കെ ​ടി , വ​ർ​ഗീ​സ് സ​ക്ക​റി​യ, നാ​രാ​യ​ണ മേ​നോ​ൻ, സ​ക്ക​റി​യ എ​ബ്ര​ഹാം, എ​ൻ. ആ​ന​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൃ​ത്രി​മ​കാ​ലു​ക​ൾ​ആ​വ​ശ്യ​മു​ള​ള​വ​ർ​ക്കാ​യി ഒ​രു മാ​സം മു​ൻ​പ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ വ​ച്ച് ന​ട​ത്തി​യ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ കൃ​ത്രി​മ​ക്കാ​ലു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.