ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു
Wednesday, June 18, 2025 3:58 AM IST
പ​റ​വൂ​ർ : തി​ങ്ക​ൾ രാ​ത്രി പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്ന് വീ​ണു. വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് 20-ാം വാ​ർ​ഡി​ൽ ചെ​ട്ടി​ക്കാ​ട് നാ​ലു​ക​ണ്ട​ത്തി​ൽ ജാ​ന​കി കൃ​ഷ്ണ​ന്‍റെ​ഋ വീ​ടാ​ണ് മ​ഴ​യി​ലും കാ​റ്റി​ലും ത​ക​ർ​ന്നു വീ​ണ​ത്. ഇ​ള​യ​മ​ക​ൻ ര​ജീ​വും കു​ടും​ബ​വു​മാ​ണ് 79 കാ​രി​യാ​യ ജാ​ന​കി കൃ​ഷ്ണ​നോ​ടൊ​പ്പം വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്.

സ്കൂ​ൾ അ​വ​ധി ആ​യ​തി​നാ​ൽ ഇ​വ​ർ ബ​ന്ധു വീ​ട്ടി​ൽ പോ​യ​തി​നാ​ൽ സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​കാ​തി​രു​ന്ന​ത് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​ക്കി. വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രുംമൂ​ത്ത​കു​ന്നം വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വ​ർ​ക്ക് താ​മ​സി​ക്കാ​ൻ താ​ൽ​ക്കാ​ലി​ക സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.