ക്യാ​റ്റ്സ് ക്ല​ബ് പൂ​ർ​ത്തീ​ക​രി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽദാനം നടത്തി
Wednesday, June 18, 2025 3:47 AM IST
കാ​ല​ടി : ക്യാ​റ്റ്സ് ക്ല​ബ് മാ​ണി​ക്യ മം​ഗ​ല​ത്ത് പാ​തി​വ​ഴി​യി​ൽ നി​ർ​മാ​ണം നി​ല​ച്ച വ​ന​ജ ഗോ​പി​യു​ടെ വീ​ട് പൂ​ർ​ത്തീ​ക​രി​ച്ച് ന​ൽ​കി. ഇ​തി​ന്‍റെ താ​ക്കോ​ൽ സ​മ​ർ​പ്പ​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ൻ നി​ർ​വ​ഹി​ച്ചു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ​ൻ തോ​ട്ട​പ്പി​ള്ളി മു​ഖ്യാ​തി​ഥി​യാ​യി. വാ​ർ​ഡ് മെ​മ്പ​ർ സ്മി​ത ബി​ജു, ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. കെ.​ബി. സാ​ബു, പി.​എ. ജോ​യി, എം.​ജെ.​ജോ​ൺ​സ​ൺ, ടി.​വി. ര​ഘു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ല​ബ് ന​ൽ​കു​ന്ന ആ​റാ​മ​ത്തെ വീ​ടാ​ണി​ത്.

ഏ​ഴാ​മ​ത്തെ വീ​ടി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​വും ന​ട​ന്ന് കൊ​ണ്ടി​രി​ക്കു​ന്നു. കാ​ല​ടി​യി​ൽ ക​ഴി​ഞ്ഞ 55 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 55 അം​ഗ​ങ്ങ​ളു​ള്ള ജീ​വ​കാ​രു​ണ്യ സ​ന്ന​ദ്ധ സേ​വ​ന സം​ഘ​ട​ന​യാ​ണ് ക്യാ​റ്റ്സ് ക്ല​ബ്.