വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു
Wednesday, June 18, 2025 3:58 AM IST
മൂ​വാ​റ്റു​പു​ഴ: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ ഈ​സ്റ്റ് മാ​റാ​ടി പ​ള്ളി​ക്ക​വ​ല​യ്‌​ക്ക് സ​മീ​പം ആ​ര്യ​പ്പി​ള്ളി​യി​ൽ ഷി​നാ​ജ് ടി. ​റ​സാ​ഖി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് പു​ര​യി​ട​ത്തി​ൽ നി​ന്നി​രു​ന്ന പു​ളി​മ​ര​വും തെ​ങ്ങും ക​ട​പു​ഴ​കി വീ​ണ​ത്.

മ​രം ക​ട​പു​ഴ​കി വീ​ണ സ​മ​യം റ​സാ​ഖി​ന്‍റെ മാ​താ​വും കു​ട്ടി​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കു​ക​ളേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കോ​ണ്‍​ക്രീ​റ്റി​ന് പൊ​ട്ട​ലും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തം​ഗ​വും വി​ല്ലേ​ജ് ഓ​ഫീ​സ​റും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി.