എ​ൻ​സി​സി​ക്ക് സ്വ​ന്തം കെ​ട്ടി​ടം നി​ർ​മി​ക്കും
Tuesday, June 17, 2025 7:06 AM IST
വാ​ഴ​ക്കു​ളം: എ​ൻ​സി​സി 18 കേ​ര​ള ബ​റ്റാ​ലി​യ​ന് ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ സ്വ​ന്ത​മാ​യി ഓ​ഫീ​സ് കെ​ട്ടി​ടം ഉ​യ​രും. നാ​ഗ​പ്പു​ഴ​യ്ക്കു സ​മീ​പ​മു​ള്ള കൂ​ച്ച​നി​ൽ ഓ​ഫീ​സ്-​കം-​റ​സി​ഡ​ൻ​ഷ്യ​ൽ കോം​പ്ല​ക്സ് നി​ർ​മി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​വി​ടെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഒ​രേ​ക്ക​റോ​ളം സ്ഥ​ല​ത്തു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഗ​വ. എ​ൽ​പി സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വു​മൂ​ലം ര​ണ്ടാ​യി​ര​ത്തി​ൽ നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു.

ഈ ​സ്ഥ​ല​മാ​ണ് എ​ൻ​സി​സി കെ​ട്ടി​ട​ത്തി​നാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. കേ​ര​ള-​ല​ക്ഷ​ദ്വീ​പ് എ​ൻ​സി​സി അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ ര​മേ​ശ് ഷ​ണ്‍​മു​ഖം, കേ​ര​ള ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ എ​സ്.​എം. പ്ര​ശാ​ന്ത് നാ​യ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​ശ​ദ​മാ​യ പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് ബി​ൽ​ഡിം​ഗ്സ് വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കും.

മൂ​ന്നാം റൗ​ണ്ട് സ്ഥ​ല പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പ്ര​ഫ. ജോ​സ് അ​ഗ​സ്റ്റി​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബാ​ബു മ​ന​യ്ക്ക​പ്പ​റ​ന്പ​ൻ, അ​നി​ൽ കെ. ​മോ​ഹ​ന​ൻ, പ​ഞ്ചാ​യ​ത്ത‌് സെ​ക്ര​ട്ട​റി കെ.​ടി മാ​ത്യു, എ​ൻ​സി​സി ഓ​ഫീ​സ​ർ സെ​സി​ൽ തു​ട​ങ്ങി​യ​വ​രു​മു​ണ്ടാ​യി​രു​ന്നു. നി​ല​വി​ൽ 33 സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 2600 കേ​ഡ​റ്റു​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന 18 കേ​ര​ള ബ​റ്റാ​ലി​യ​ൻ റീ​ജ​ണ​ൽ ഓ​ഫീ​സ് മൂ​വാ​റ്റു​പു​ഴ​യി​ലെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.