‘എ​ന്‍റെ നാ​ട് ’പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​രം: ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ
Sunday, June 15, 2025 3:27 AM IST
കോ​ത​മം​ഗ​ലം: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ എ​ന്‍റെ നാ​ട് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​വും മാ​തൃ​കാ​പ​ര​വു​മെ​ന്ന് എം​ജി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ. എ​ന്‍റെ നാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച എ​ഡ്യൂകെ​യ​ർ അ​വാ​ർ​ഡും പ്ര​തി​ഭാ​സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ ഷി​ബു തെ​ക്കും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്എ​ൽ​സി​ക്കും പ്ല​സ് ടു​വി​നും ഏ​റ്റ​വും കൂ​ടു​ത​ൽ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ എ​യ്ഡ​ഡ് സ്കൂ​ളി​നു​ള്ള അ​വാ​ർ​ഡ് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നും, സ​ർ​ക്കാ​ർ സ്കൂ​ളി​നു​ള്ള അ​വാ​ർ​ഡ് ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ചെ​റു​വ​ട്ടൂ​രി​നും സ​മ്മാ​നി​ച്ചു.

എ​സ്എ​സ്എ​ൽ​സി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ എ ​പ്ല​സ് നേ​ടി​യ സി​ബി​എ​സ്ഇ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ വി​മ​ല​ഗി​രി പ​ബ്ലി​ക് സ്കൂ​ളും പ്ല​സ്ടു​വി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ എ ​പ്ല​സ് വാ​ങ്ങി​യ സി​ബി​എ​സ്ഇ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഗ്രീ​ൻ വാ​ലി പ​ബ്ലി​ക് സ്കൂ​ളും അ​വാ​ർ​ഡു​ക​ൾ നേ​ടി.

ഏ​റ്റ​വും മി​ക​ച്ച ലാ​ബ് സൗ​ഹൃ​ദ വി​ദ്യാ​ല​യ​ത്തി​നു​ള്ള ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റീ​ൻ പു​ര​സ്കാ​രം കീ​രം​പാ​റ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും, ക​ലാ​രം​ഗ​ത്തെ​യും പ്ര​വ​ർ​ത്തി പ​രി​ച​യ​മേ​ള​ക​ളി​ലെ​യും മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് ഒ​എ​ൻ​വി പു​ര​സ്കാ​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും,

ഏ​റ്റ​വും മി​ക​ച്ച ശി​ശു സൗ​ഹൃ​ദ വി​ദ്യാ​ല​യ​ത്തി​നു​ള്ള ഇ​ൻ​ഫ്രാ​പെ​ക്സ് അ​വാ​ർ​ഡ് ശോ​ഭ​ന ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ളും, കാ​യി​ക രം​ഗ​ത്തെ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള മി​ൽ​ഖാ സിം​ഗ് അ​വാ​ർ​ഡ് മാ​ർ ബേ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും, ഐ​ടി വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മി​ക​വി​നു​ള്ള ചാ​ൾ​സ് ബാ​ബേ​ജ് അ​വാ​ർ​ഡ് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നും ല​ഭി​ച്ചു.

ഏ​റ്റ​വും മി​ക​ച്ച പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു​ള്ള ഹ​രി​ത പ്ര​ഭ അ​വാ​ർ​ഡ് മാ​ർ ബേ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും, കോ​ട്ട​പ്പ​ടി സെ​ന്‍റ് ജോ​ർ​ജ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളും പ​ങ്കി​ട്ടു. സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്തെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് വി​നോ​ഭ ഭാ​വേ അ​വാ​ർ​ഡ് ഊ​ന്നു​ക​ൽ ലി​റ്റി​ൽ ഫ്ള​വ​ർ സ്കൂ​ളും, പു​തു​പ്പാ​ടി ഫാ. ​ജോ​സ​ഫ് മെ​മ്മോ​റി​യ​ൽ സ്കൂ​ളും പ​ങ്കി​ട്ടു.

പ്ല​സ്ടു കു​ട്ടി​ക​ളി​ൽ മു​ഴു​വ​ൻ മാ​ർ​ക്ക് നേ​ടി​യ മാ​ർ ഏ​ലി​യാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ദീ​പി​ക മ​ത്താ​യി​യെ​യും, ഫാ​ഷ​ൻ ഡി​സൈ​നിം​ഗി​ൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ഒ​ന്നാം റാ​ങ്ക് നേ​ടി​യ ന​ന്ദ​ന ബി​ജു​വി​നെ​യും, ബി​എ​സ്‌​സി സൈ​ബ​ർ ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ര​ണ്ടാം റാ​ങ്ക് നേ​ടി​യ അ​പ​ർ​ണ വി​ജ​യ​നെ​യും അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

ച​ല​ച്ചി​ത്ര​താ​രം ക​ലാ​ഭ​വ​ൻ പ്ര​ജോ​ദ് മു​ഖ്യ അ​തി​ഥി​യാ​യി​രു​ന്നു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ബാ​ബു ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​ന്ന​ത അ​ധി​കാ​ര സ​മി​തി​യം​ഗം ഡാ​മി പോ​ൾ അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം ന​ട​ത്തി. എം.​എ​സ് എ​ൽ​ദോ​സ്, ഇ​ബ്രാ​ഹിം ക​വ​ല​യി​ൽ, മാ​ത്യു ജോ​സ​ഫ്,

ജെ​സി സാ​ജു, പി.​കെ മൊ​യ്തു, കെ.​പി. കു​ര്യാ​ക്കോ​സ്, സി.​കെ സ​ത്യ​ൻ, ജോ​ർ​ജ് മാ​ത്യു അ​ന്പാ​ട്ട്, സി.​ജെ എ​ൽ​ദോ​സ്, ജോ​ഷി പൊ​ട്ട​ക്ക​ൽ, ജോ​ഷി കു​ര്യാ​ക്കോ​സ്, ബി​ജി ഷി​ബു, പി.​എ. പാ​ദു​ഷ, കെ.​ഇ കാ​സിം, ജെ​യിം​സ് കോ​റ​ന്പേ​ൽ, എം.​എം. അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.