പാ​യി​പ്ര​യി​ല്‍ വീ​ടി​ന് തീ​പി​ടി​ച്ചു
Sunday, June 15, 2025 3:20 AM IST
മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര​യി​ല്‍ വീ​ടി​ന് തീ​പി​ടി​ച്ചു. തീ​പ​ട​ർ​ന്ന മു​റി​യി​ൽ അ​പ​ക​ട സ​മ​യ​ത്ത് ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. പാ​യി​പ്ര മു​ട​വൂ​ര്‍ തോ​മാ​ക​വ​ല പ​ച്ചേ​രി​യി​ല്‍ ജോ​സി​ന്‍റെ വീ​ടി​നാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.45ഓ​ടെ തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. വീ​ടി​ന്‍റെ സ്വീ​ക​ര​ണ​മു​റി​യി​ലെ സ്വി​ച്ച് ബോ​ര്‍​ഡി​ല്‍ നി​ന്ന് തീ​പ​ട​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ടി​വി, സെ​റ്റി, ഫാ​നു​ക​ള്‍, വീ​ടി​ന്‍റെ സീ​ലിം​ഗ് തു​ട​ങ്ങി​യ​വ ക​ത്തി​ന​ശി​ച്ചു.

ഈ ​സ​മ​യം വീ​ട്ടി​ലെ ഗൃ​ഹ​നാ​ഥ​ന്‍ മു​ക​ള്‍ നി​ല​യി​ലും, ഭാ​ര്യ ഷീ​ല വീ​ടി​ന് പു​റ​ത്തു​മാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ മൂ​വാ​റ്റു​പു​ഴ അ​ഗ്നി​ര​ക്ഷാ​സേ​ന തീ​യ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. തീ​പി​ടു​ത്ത​തി​ല്‍ ര​ണ്ടു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​നം. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണം.

സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ അ​നീ​ഷ് കു​മാ​ര്‍, അ​നി​ബ​ന്‍ കു​ര്യ​ക്കോ​സ്, റി​നേ​ഷ്, നി​ബി​ന്‍ ബോ​സ്, വി​ഷ്ണു, പ്ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ ​യ​ണ​ച്ച​ത്.