വി​ശ്വാ​സ​ പ​രി​ശീ​ല​നം കാ​ലാ​നു​സൃ​ത​മാ​യി ന​വീ​ക​രി​ക്ക​പ്പെ​ട​ണം: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Sunday, June 15, 2025 3:20 AM IST
വാ​ഴ​ക്കു​ളം: വി​ശ്വാ​സ​പ​രി​ശീ​ല​നം കാ​ലാ​നു​സൃ​ത​മാ​യി ന​വീ​ക​രി​ക്ക​പ്പെ​ട​ണ​മെ​ന്ന് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. കോ​ത​മം​ഗ​ലം രൂ​പ​താ​വി​ശ്വാ​സ പ​രി​ശീ​ല​ന ക​ണ്‍​വ​ൻ​ഷ​ൻ വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്. കാ​ലാ​നു​സൃ​ത​മാ​യ വി​ശ്വാ​സ പ​രി​ശീ​ല​ന​മാ​ണ് ഇ​ന്നി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ആ​മു​ഖ​പ്ര​ഭാ​ഷ​ണം വി​ജ്ഞാ​ന ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ക​ല്ല​റ​യ്ക്ക​ൽ ന​ട​ത്തി. രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, മോ​ണ്‍. വി​ൻ​സ​ന്‍റ് നെ​ടു​ങ്ങാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ശു​ദ്ധ ബൈ​ബി​ളി​നെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ക്ലാ​സ് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കു​റ്റി​യാ​നി​ക്ക​ൽ ന​യി​ച്ചു. ഈ ​വ​ർ​ഷം 43 സ​ണ്‍​ഡേ സ്കൂ​ളു​ക​ൾ എ ​ഗ്രേ​ഡി​ന് അ​ർ​ഹ​രാ​യി. 28 ഇ​ട​വ​ക​ക​ൾ പി​ടി​എ എ ​ഗ്രേ​ഡി​നും അ​ർ​ഹ​രാ​യി.

നാ​ല്, എ​ഴ്, 10, 12 ക്ലാ​സു​ക​ളി​ലെ മി​ക​ച്ച കു​ട്ടി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്തു. രൂ​പ​ത​യി​ലെ മി​ക​ച്ച 14 വി​ശ്വാ​സ പ​രി​ശീ​ല​ക​രെ ആ​ദ​രി​ച്ചു.