പി.​പി. എ​സ്തോ​സ് അ​നു​സ്മ​ര​ണം
Tuesday, June 17, 2025 7:06 AM IST
മൂ​വാ​റ്റു​പു​ഴ: സി​പി​എം മൂ​വാ​റ്റു​പു​ഴ ഏ​രി​യ സെ​ക്ര​ട്ട​റി, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം, എം​പി, എം​എ​ൽ​എ, മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എ​ന്നി​ങ്ങ​നെ പ്ര​വ​ർ​ത്തി​ച്ച പി.​പി. എ​സ്തോ​സി​ന്‍റെ 36-ാമ​ത് ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണം ന​ട​ത്തി. ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​നു മു​ന്നി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം പി.​ആ​ർ. മു​ര​ളീ​ധ​ര​ൻ പ​താ​ക ഉ​യ​ർ​ത്തി.

അ​നു​സ്മ​ര​ണ റാ​ലി​യോ​ടെ എ​സ്തോ​സി​ന്‍റെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ലെ​ത്തി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. തു​ട​ർ​ന്ന് ചേ​ർ​ന്ന അ​നു​സ്മ​ര​ണ യോ​ഗം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സ​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എം. ഇ​സ്മ​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി അ​നീ​ഷ് എം. ​മാ​ത്യു, ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സി.​കെ. സോ​മ​ൻ, സ​ജി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​നു​സ്മ​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​രി​യ​യി​ലെ ബ്രാ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ൽ പ​താ​ക ഉ​യ​ർ​ത്തി.