കാ​ല​ടി പാ​ല​ത്തി​ലെ കു​ഴി​ക​ൾ: അ​ടി​യ​ന്തര ന​ട​പ​ടി വേ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Sunday, June 15, 2025 3:20 AM IST
കാ​ല​ടി : പാ​ല​ത്തി​ൽ വീ​ണ്ടും കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ ആ​രം​ഭി​ച്ചി​ട്ടു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രോ​ടാ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ​ൻ തോ​ട്ട​പ്പി​ള്ളി.

പാ​ല​ത്തി​ലേ​യും എം​സി റോ​ഡി​ലേ​യും അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ന​ട​ത്തി​യി​ട്ട് ദി​വ​സ​ങ്ങ​ളേ ആ​യി​ട്ടു​ള്ളു. ടാ​റിം​ഗ് ജോ​ലി​ക​ൾ ചെ​യ്ത രാ​ത്രി​യി​ൽ പെ​യ്ത മ​ഴ മൂ​ലം ഈ ​പ്ര​വ​ർ​ത്തി​ക്ക് ആ​യു​സു​ണ്ടാ​യി​ല്ല. വീ​ണ്ടും രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള കു​ഴി​ക​ൾ അ​ടി​യ​ന്തി​ര​മാ​യി അ​ട​ച്ച് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.