പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Monday, June 16, 2025 4:14 AM IST
ഫോ​ർ​ട്ടു​കൊ​ച്ചി: ന​വ​ജീ​വ​ൻ പ്രേ​ക്ഷി​ത സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. നൂ​റി​ലേ​റെ കു​ട്ടി​ക​ൾ​ക്കാ​ണ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. വീ​ൽ​ചെ​യ​റി​ൽ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക്ക് ടി​വി​യും സ​മ്മാ​നി​ച്ചു.

സി​പി​എം കൊ​ച്ചി ഏ​രി​യ സെ​ക്ര​ട്ട​റി പി.​എ​സ്. രാ​ജം ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​വ​ജീ​വ​ൻ പ്രേ​ക്ഷി​ത സം​ഘം പ്ര​സി​ഡ​ന്‍റ് മേ​രി റെ​യ്യ്ച്ച​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​മേ​ശ്വ​രം കു​ടും​ബ​ശ്രീ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൗ​ൺ​സി​ല​ർ ഷീ​ബ​ലാ​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

കൊ​ച്ചി​യി​ലും ആ​ല​പ്പു​ഴ​യി​ലും ന​വ​ജീ​വ​ൻ പ്രേ​ക്ഷി​ത സം​ഘം ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന കാ​രു​ണ്യ പ്ര​വ​ർ​ത്തി​ക​ൾ​വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് പി.​എ​സ്. രാ​ജം പ​റ​ഞ്ഞു ഏ​രി​യ ക​മ്മി​റ്റി അം​ഗം പി.​ജെ. ദാ​സ​ൻ , ജോ​ൺ​സ​ൺ വ​ള്ള​നാ​ട്ട്, ജെ​സി ജോ​സ​ഫ് ഫ്ലോ​റി കു​ഞ്ഞ​പ്പ​ൻ, ചി​ന്ന സൈ​മ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.