വൃ​ക്ഷ​ത്തൈ, പ​ച്ച​ക്ക​റി ന​ടീ​ല്‍ യ​ജ്ഞം ന​ട​ത്തി
Monday, June 16, 2025 4:14 AM IST
കൊ​ച്ചി: ലോ​ക​പ​രി​സ്ഥി​തി ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രീ ​ഫോ​ര്‍ ലൈ​ഫ് ഓ​ര്‍​ഗ​നൈ​സേ​ഷ​നു​മാ​യി ചേ​ര്‍​ന്ന് റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി​ന്‍ മി​ഡ്ടൗ​ണ്‍ വൃ​ക്ഷ​ത്തൈ- പ​ച്ച​ക്ക​റി ന​ടീ​ല്‍ യ​ജ്ഞം ന​ട​ത്തി.

തേ​വ​ര ഗ​വ. റീ​ജ​ണ​ൽ ഫി​ഷ​റീ​സ് ടെ​ക്നി​ക്ക​ൽ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി​ന്‍ മി​ഡ്ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മ​രി​യ​ന്‍ പോ​ള്‍, ട്രീ ​ഫോ​ര്‍ ലൈ​ഫ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് മ​ഞ്ജു മാ​ത്യു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യും അ​വ​യെ പ​രി​പാ​ലി​ക്കു​മെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക​യും ചെ​യ്തു.