കെ​സി​എ​സ്എ​ൽ രൂ​പ​ത കൗ​ണ്‍​സി​ലും പ്ര​വ​ർ​ത്ത​ന​വ​ർ​ഷാ​രം​ഭ​വും
Tuesday, June 17, 2025 7:06 AM IST
മൂ​വാ​റ്റു​പു​ഴ: കെ​സി​എ​സ്എ​ൽ രൂ​പ​ത കൗ​ണ്‍​സി​ലി​ന്‍റെ ഉ​ദ്ഘാ​ട​നം വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ൾ എ​ല്ലാ​വ​രും ക​ഴി​വു​ള്ള​വ​രാ​ണെ​ന്നും യ​ഥാ​ർ​ത്ഥ നേ​താ​ക്ക​ന്മാ​രാ​യി കു​ട്ടി​ക​ളെ വ​ള​ർ​ത്തി​ക്കൊ​ണ്ട് വ​രി​ക​യെ​ന്ന​താ​ണ് കെ​സി​എ​സ്എ​ൽ സ​ഖ്യ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്നും ഉ​ദ്ഘാ​ട​ന സ​ന്ദേ​ശ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രൂ​പ​ത കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ 2024-25 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ലെ മി​ക​ച്ച കെ​സി​എ​സ്എ​ൽ ആ​നി​മേ​റ്റ​ർ​ക്കു​ള്ള അ​വാ​ർ​ഡ് കെ​സി​എ​സ്എ​ൽ രൂ​പ​ത സ​മി​തി അം​ഗ​വും പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ആ​നി​മേ​റ്റ​റു​മാ​യ സി​സ്റ്റ​ർ ര​ഞ്ജ​ന എ​ഫ്സി​സി​ക്ക് സ​മ്മാ​നി​ച്ചു.

ക​ഴി​ഞ്ഞ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച വ​ച്ച യൂ​ണി​റ്റു​ക​ളാ​യ എ​ൽ​പി വി​ഭാ​ഗ​ത്തി​ലെ സെ​ന്‍റ് ജോ​സ​ഫ് എ​ൽ​പി സ്കൂ​ൾ നെ​ല്ലി​മ​റ്റം, യു​പി വി​ഭാ​ഗ​ത്തി​ലെ സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ൾ പൈ​ങ്ങോ​ട്ടൂ​ർ, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലെ സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ൾ ക​രി​മ​ണ്ണൂ​ർ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പൈ​ങ്ങോ​ട്ടൂ​ർ എ​ന്നി​വ​ർ​ക്കും മി​ക​ച്ച ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ യൂ​ണി​റ്റു​ക​ൾ​ക്കും ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. 2025 - 26 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ലെ വി​ദ്യാ​ർ​ഥി ഭാ​ര​വാ​ഹി​ക​ളു​ടെ തെ​രെ​ഞ്ഞെ​ടു​പ്പും രൂ​പ​ത കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ന​ട​ന്നു.

രൂ​പ​ത ചെ​യ​ർ​മാ​നാ​യി ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സി​ബി​ൻ ബാ​ബു, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി മു​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൽ​ഹ എ​ൽ​സ ജോ​ഫി എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ജോ മാ​നു​വ​ൽ ക​ല്ലു​ങ്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന രൂ​പ​ത കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു രാ​മ​നാ​ട്ട്, കെ​സി​എ​സ് മു​ൻ രൂ​പ​ത ഡ​യ​റ​ക്ട​റും നെ​ല്ലി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി​യു​മാ​യ റ​വ. ഡോ. ​തോ​മ​സ് ജെ. ​പ​റ​യി​ടം, രൂ​പ​ത ഓ​ർ​ഗ​നൈ​സ​ർ സി​സ്റ്റ​ർ ലി​റ്റി​ൽ ട്രീ​സ സി​എം​സി, അ​വാ​ർ​ഡ് ജേ​താ​വ് സി​സ്റ്റ​ർ ര​ഞ്ജ​ന എ​ഫ്സി​സി, സൂ​സ​ൻ ചാ​ക്കോ, എ​ക്സി​ക്യൂ​ട്ടീ​വം​ഗം സി​സ്റ്റ​ർ ലി​ൻ​ഡ സി​എം​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.