കാ​ണാ​താ​യ പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി
Tuesday, June 17, 2025 7:29 AM IST
പ​റ​വൂ​ർ: പ​റ​വൂ​രി​ലെ എ​സ്‌‌‌‌​സി എ​സ്ടി പ്രീ​മെ​ട്രി​ക്ക് ഹോ​സ്റ്റ​ലി​ൽ​നി​ന്നും കാ​ണാ​താ​യ മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളെ കു​ന്ദം​കു​ള​ത്തു​നി​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി. എ​ട്ടും ഒ​മ്പ​തും ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ​യാ​ണ് തി​ങ്ക​ളാ​ഴ്ച്ച പു​ല​ർ​ച്ചെ മു​ത​ൽ കാ​ണാ​താ​യ​ത്. രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഇ​വ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പു​ല​ർ​ച്ചെ നാ​ലു മ​ണി​യോ​ടെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രു​ടെ തി​രോ​ധാ​നം അ​ധി​കൃ​ത​ർ അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ​യി​ലും ന​ഗ​ര​സ​ഭ പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്ന് അ​ന്വേ​ക്ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ വ​ശം ഫോ​ൺ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ദ്യം അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് പോ​യി​ല്ല. രാ​വി​ലെ10 ഓ​ടെ ഇ​തി​ലൊ​രു പെ​ൺ​കു​ട്ടി മാ​താ​വി​നെ വി​ളി​ച്ച് ത​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്നും എ​ന്നാ​ൽ അ​ന്വേ​ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നും പ​റ​ഞ്ഞു. കു​ന്ദം​കു​ളം ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ച് ഒ​രു സ്ത്രീ​യു​ടെ ഫോ​ൺ വാ​ങ്ങി​യാ​ണ് കു​ട്ടി വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച​തെ​ന്ന് മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് അ​വി​ടെ എ​ത്തി ഇ​വ​രെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൺ​കു​ട്ടി​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.