കീ​ച്ചേ​രി​പ്പ​ടി​യി​ൽ ഓ​ട ശു​ചീ​ക​ര​ണം പൂ​ർ​ത്തി​യാ​യി
Monday, June 16, 2025 4:30 AM IST
മൂ​വാ​റ്റു​പു​ഴ: കീ​ച്ചേ​രി​പ്പ​ടി പ്ര​ദേ​ശ​ത്തെ ഓ​ട ശു​ചീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ഓ​ട​യി​ലെ മാ​ലി​ന്യ​വും, വെ​ള്ള​ക്കെ​ട്ടും പ്ര​ദേ​ശ​വാ​സി​ക​ളെ ദു​രി​ത്തി​ലാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഈ ​വ​ർ​ഷ​ത്തെ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക്ക​ര​ണ പ്ര​വ​ർ​ത്തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കീ​ച്ചേ​രി​പ്പ​ടി-​നി​ര​പ്പ് റോ​ഡ്, ഇ​ഇ​സി മാ​ർ​ക്ക​റ്റ് റോ​ഡ് എ​ന്നി​വി​ട​ങ്ങി​ലെ ഓ​ട​ക​ളി​ലെ മാ​ലി​ന്യം ന​ഗ​ര​സ​ഭ​ഗം ഫൗ​സി​യ അ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം ചെ​യ്ത​ത്.

കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ ര​ണ്ട് ഓ​ഫീ​സി​നു മു​ന്നി​ൽ ഉ​ണ്ടാ​വാ​റു​ള്ള വെ​ള്ള​ക്കെ​ട്ടും സ​മീ​പ​ത്തെ ഓ​ട​യി​ൽ കാ​ല​ങ്ങ​ളാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​വും പ്ര​ദേ​ശ​വാ​സി​ക​ളെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രു​ന്നു. ഇ​ഇ​സി മാ​ർ​ക്ക​റ്റ് റോ​ഡി​ൽ പ​കു​തി സ്ഥ​ല​ങ്ങ​ളി​ൽ ഓ​ട​ക​ൾ തു​റ​ന്നി​രു​ന്ന​തും ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്തെ ഓ​ട​യും പൈ​പും കാ​ണാ​ൻ സാ​ധി​ക്കാ​ത്ത​തും വെ​ല്ലു​വി​ളി​യാ​യെ​ങ്കി​ലും ര​ണ്ട് ആ​ഴ്ച​ത്തെ പ​രി​ശ്ര​മ​ത്തി​നോ​ടു​വി​ലാ​ണ് ഓ​ട ശു​ചീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​ത്.

കീ​ച്ചേ​രി​പ്പ​ടി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ദു​രി​ത ത്തി​നാ​ണ് ഇ​തോ​ടെ പ​രി​ഹാ​ര​മാ​യ​ത്. ന​ഗ​ര​സ​ഭ​ഗം പി.​എം സ​ലീം, ന​ഗ​ര​സ​ഭ എ​ഞ്ചി​നീ​യ​ർ ദി​ലീ​പ്, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ഹ​രി​പ്രി​യ, പ്ര​ദേ​ശ​വാ​സി​യാ​യ വെ​ളി​യ​ത്തു​കൂ​ടി മാ​ഹി​ൻ, സി.​പി. സി​റാ​ജ്, അ​ലി സെ​യ്ദ് എ​ന്നി​വ​രും ശു​ചീ​കാ​ര​ണ പ്ര​വ​ർ​ത്ത​ഞ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.