കീ​രം​പാ​റ സ​ണ്‍​ഡേ സ്കൂ​ളി​ന് പു​ര​സ്കാ​ര തി​ള​ക്കം
Sunday, June 15, 2025 3:20 AM IST
കോ​ത​മം​ഗ​ലം: കീ​രം​പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ​ണ്‍​ഡേ സ്കൂ​ളി​ന് രൂ​പ​ത​ത​ല​ത്തി​ൽ വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചു. എ ​ഗ്രേ​ഡോ​ടു​കൂ​ടി രൂ​പ​ത​യി​ലെ മി​ക​ച്ച സ​ണ്‍​ഡേ സ്കൂ​ൾ, മി​ക​ച്ച വി​ശ്വാ​സ പ​രി​ശീ​ല​ന അ​ധ്യാ​പി​ക, മി​ക​ച്ച പി​ടി​എ എ​ന്നി​വ​യ്ക്കാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് കീ​രം​പാ​റ ഇ​ട​വ​ക സ​ണ്‍​ഡേ സ്കൂ​ളും പി​ടി​എ​യും രൂ​പ​ത​ത​ല​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്.

ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച അ​ധ്യാ​പി​ക​യ്ക്കു​ള്ള പു​ര​സ്കാ​ര​ത്തി​ന് സ​ണ്‍​ഡേ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ജീ​ൻ​സി ജോ​മോ​ൻ അ​ർ​ഹ​യാ​യി. വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ന്ന വി​ശ്വ​സ പ​രി​ശീ​ല​ന രൂ​പ​ത ക​ണ്‍​വ​ൻ​ഷ​നി​ൽ കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലി​ൽ നി​ന്നും വി​കാ​രി ഫാ. ​മാ​ത്യു കൊ​ച്ചു​പു​ര​യ്ക്ക​ലും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

2024-25 കാ​ല​യ​ള​വി​ൽ ഇ​ട​വ​ക​യി​ൽ ന​ട​ത്തി​യി​ട്ടു​ള്ളു ആ​ത്മീ​യ-​ഭൗ​തീ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മി​ക​വ് പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ്. രൂ​പ​ത​യി​ലെ മി​ക​ച്ച മാ​തൃ​വേ​ദി യൂ​ണി​റ്റി​നു​ള്ള അ​വാ​ർ​ഡും വി​ൻ​സെ​ന്‍റ് ഡി-​പോ​ൾ യൂ​ണി​റ്റി​നു​ള്ള അ​വാ​ർ​ഡും ഈ ​വ​ർ​ഷം കീ​രം​പാ​റ ഇ​ട​വ​ക​യ്ക്കു ല​ഭി​ച്ചു.