വ​ർ​ക്ക്‌ഷോ​പ്പി​ന് മു​ന്നി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്കു​ക​ൾ ക​ത്തിന​ശി​ച്ചു
Tuesday, June 17, 2025 7:29 AM IST
മ​ര​ട്: വ​ർ​ക്ക്‌​ഷോ​പ്പി​ന് മു​ന്നി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്കു​ക​ൾ ക​ത്തി​ന​ശി​ച്ചു. മ​ര​ട് ന​ഗ​ര​സ​ഭ 14-ാം ഡി​വി​ഷ​ൻ എ​ബി​എ​ൽ റോ​ഡി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​ൻ​ജി​ൻ പ​ണി​ക്കാ​യി കൊ​ണ്ടു​വ​ന്ന് സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്കു​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

മൂ​ന്ന് ബൈ​ക്കു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ​നി​ന്നും ഗാ​ന്ധി​ന​ഗ​റി​ൽ​നി​ന്നും എ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യാ​ണ് തീ​യ​ണ​ച്ച​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കാ​ർ ത​ള്ളി​നീ​ക്കി​യ​തി​നാ​ൽ കാ​റി​ന് തീ​പി​ടി​ച്ചി​ല്ല. സാ​മൂ​ഹ്യ വി​രു​ദ്ധ​ർ തീ​യി​ട്ട​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടോ മ​റ്റോ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​യി​ല്ലെ​ന്നും പ​റ​യു​ന്നു. ഗേ​റ്റി​ന​ക​ത്താ​ണ് വ​ർ​ക്ക്ഷോ​പ്പ് സ്ഥി​തി ചെ​യ്യു​ന്ന​ത്. മ​ര​ട് പോ​ലീ​സി​ൽ വ​ർ​ക്ക്‌​ഷോ​പ്പ് ഉ​ട​മ പ​രാ​തി ന​ൽ​കി. ആ​റ് മാ​സം മു​മ്പ് ഇ​വി​ട​ത്തെ പ​ഴ​കി​യ കെ​ട്ടി​ടം പു​ല​ർ​ച്ചെ തീ​പി​ടി​ച്ച് ക​ത്തി​ന​ശി​ച്ചി​രു​ന്നു.