വിദ്യാർഥികളുടെ കപ്പക്കൃഷി വിളവെടുത്തു
Monday, June 16, 2025 4:30 AM IST
ക​റു​കു​റ്റി: സ്റ്റാ​ർ ജീ​സ​സ് ഹൈ​സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ ക​പ്പ​ച്ചെ​ടി​ക​ളു​ടെ വി​ള​വെ​ടു​പ്പ് സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഫാ. ​ജോ​ണി ചി​റ​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു. സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ ഓ​ഫീ​സ​ർ ജി​ഫി സി. ​ഏ​ല്യാ​സ് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഇ​വി​ടെ നി​ന്നും വി​ള​വെ​ടു​ക്കു​ന്ന ക​പ്പ ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക​ൾ​ക്ക് ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം ക​പ്പ​യും ഇ​റ​ച്ചി​യും ന​ല്കു​ന്നു​ണ്ട്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തു പോ​ലെ ഈ ​വ​ർ​ഷ​വും ക​ര​യാം​പ​റ​മ്പി​ലു​ള്ള അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും ചേ​ർ​ന്ന് ക​പ്പ എ​ത്തി​ച്ചു ന​ല്കി.

സ്കൂ​ൾ പ​രി​സ​ര​ത്തെ മാ​വി​ലെ മാ​ങ്ങാ പ​റി​ച്ച് അ​ച്ചാ​റു​ണ്ടാ​ക്കി കു​ട്ടി​ക​ൾ​ക്ക് ന​ൽ​കാ​റു​ണ്ട്. സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ള്ള ക​റി ഉ​ണ്ടാ​ക്കാ​നും ഈ ​മാ​ങ്ങാ ഉ​പ​യോ​ഗി​ക്കു​ന്നു.