എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളെ അ​നു​മോ​ദി​ച്ചു
Tuesday, June 17, 2025 7:06 AM IST
കോ​ത​മം​ഗ​ലം: എം​ബി​റ്റ്സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളെ​യും പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഷി​ജു രാ​മ​ച​ന്ദ്ര​നെ​യും തൊ​ടു​പു​ഴ ഐ​എം​എ ബ്ല​ഡ് ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. ലോ​ക ര​ക്ത ദാ​താ​ക്ക​ളു​ടെ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ര​ക്ത ദാ​താ​ക്ക​ളെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​നെ​യും പ്രോ​ഗ്രാം ഓ​ഫീ​സ​റെ​യും അ​നു​മോ​ദി​ച്ച​ത്. ബെ​സ്റ്റ് ഡോ​ണ​ർ മോ​ട്ടി​വേ​റ്റ​ർ അ​വാ​ർ​ഡാ​ണ് ഷി​ജു രാ​മ​ച​ന്ദ്ര​ന് ല​ഭി​ച്ച​ത്.

ഐ​എം​എ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ച​തി​നാ​ണ് യൂ​ണി​റ്റി​നു​ള്ള അ​നു​മോ​ദ​നം. കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന് കീ​ഴി​ലെ രു​ധി​ര സേ​ന​യും റെ​ഡ് റി​ബ​ണ്‍ ക്ല​ബും സം​യു​ക്ത​മാ​യി​ട്ടാ​ണ് ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ കെ. ​ദീ​പ​ക് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. കോ​ള​ജി​ന് വേ​ണ്ടി പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഷി​ജു രാ​മ​ച​ന്ദ്ര​ൻ, ബേ​സി​ൽ ജി. ​പോ​ൾ, രു​ധി​ര സേ​നാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ലി​യ ചാം ​ലി​ജു, ജി​ബി​ൻ വി​ൽ​സ​ണ്‍, ഷ​റ​ഫി​യ റ​ഷീ​ദ് എ​ന്നി​വ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.