സേ​ക്ര​ഡ് ഹാ​ർ​ട്ട്‌ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ "ലോ​റേ​റ്റ്സ് ഡേ'
Wednesday, June 18, 2025 3:58 AM IST
കൊ​ച്ചി: ചെ​റി​യ നേ​ട്ട​ങ്ങ​ളി​ൽ അ​ഭി​ര​മി​ക്കാ​തെ വ​ലി​യ ല​ക്ഷ്യ​ങ്ങ​ൾ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം സ​ബ് ക​ള​ക്ട​ർ കെ. ​മീ​ര പ​റ​ഞ്ഞു. തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട്‌ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ലെ 10, 12 ക്ലാ​സു​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥ​ക​ളെ അ​നു​മോ​ദി​ക്കു​ന്ന സ​മ്മേ​ള​നം "ലോ​റേ​റ്റ്സ് ഡേ' ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​വ​ർ​ഗീ​സ് കാ​ച്ച​പ്പ​ള്ളി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ വി​നി​ത മെ​ൻ​ഡ​സ്, ഹെ​ഡ്മി​സ്ട്ര​സ് സി​ന്ധു ത​റ​യി​ൽ, കെ​ജി ഹെ​ഡ്മി​സ്ട്ര​സ് ബി​ന്ദു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

10, 12 ക്ലാ​സു​ക​ളി​ലെ സ്കൂ​ൾ ടോ​പ്പ​ർ​മാ​രാ​യ ശ്രാ​വ​ൺ പ്ര​ശാ​ന്ത്, സെ​റി​ൻ പ​ദു​വ, മാ​ർ​ക്കോ​സ് ബി. ​വ​ർ​ഗീ​സ്, ബെ​ൻ ജോ​ർ​ജ് സൈ​മ​ൻ, അ​യാ​ന തോ​മ​സ്, നി​ര​ഞ്ജ​ൻ എം. ​മേ​നോ​ൻ, ആ​ൻ തെ​രേ​സ ജോ​ർ​ജ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.