ജൈ​വ​ഭ​ക്ഷ​ണം, സു​ര​ക്ഷി​ത ഭ​ക്ഷ​ണം : ജൈ​വ കാ​ര്‍ഷി​ക മേ​ള​യു​മാ​യി മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Wednesday, June 18, 2025 6:58 AM IST
മാ​ട​പ്പ​ള്ളി: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കൃ​ഷിവ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന സു​ഭി​ക്ഷം സു​ര​ക്ഷി​തം ഭാ​ര​തീ​യ പ്ര​കൃ​തി​കൃ​ഷി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​ട​പ്പ​ള്ളി ബ്ലോ​ക്കി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജൈ​വ​ക​ര്‍ഷ​ക​ര്‍ ഉ​ത്പാ​ദി​പ്പി​ച്ച ഉ​ത്പ​ന്ന​ങ്ങ​ള്‍, മൂ​ല്യവ​ര്‍ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍, ജൈ​വകാ​ര്‍ഷി​ക ഉ​പാ​ധി​ക​ള്‍ എ​ന്നി​വ​യു​ടെ പ്ര​ദ​ര്‍ശ​ന​വും വി​പ​ണ​ന​വും നാ​ളെ​യും 20നും ​മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കും.

നാ​ളെ രാ​വി​ലെ 10ന് ​ന​ട​ത്തു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ജൈ​വം-2025​ന്‍റെ ഉ​ദ്ഘാ​ട​നം ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ നി​ര്‍വ​ഹി​ക്കും. മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ര്‍ഷി​ക​പ​ദ്ധ​തി​യി​ല്‍ ജൈ​വ പ​ച്ചി​ല​വ​ര്‍ഗ കൃ​ഷി​ക്ക് ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള "ആ​രോ​ഗ്യ​പ്പ​ച്ച​'യു​ടെ ഉ​ദ്ഘാ​ട​നം 20ന് ​ഉ​ച്ച​യ്ക്കു 12.30ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത പ്രേം​സാ​ഗ​ര്‍ നി​ര്‍വ​ഹി​ക്കും. ആ​ത്മ കോ​ട്ട​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ര്‍ഷ​ക-​ശാ​സ്ത്ര​ജ്ഞ മു​ഖാ​മു​ഖം, നാ​ട​ന്‍ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ള്‍, സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് കാ​ര്‍ഷി​ക ക്വി​സ് മ​ത്സ​രം എ​ന്നി​വ​യും ഇ​തോ​ടൊ​പ്പം ന​ട​ക്കും.

മി​ക​ച്ച ജൈ​വക​ര്‍ഷ​ക​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും. ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ന്‍, പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​രാ​യ മ​ണി​യ​മ്മ രാ​ജ​പ്പ​ന്‍, മോ​ളി ജോ​സ​ഫ്, ഗീ​താ രാ​ധാ​കൃ​ഷ്ണ​ന്‍, മി​നി വി​ജ​യ​കു​മാ​ര്‍, കെ.​ഡി. മോ​ഹ​ന​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ത സു​രേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മ​ഞ്ജു സു​ജി​ത്ത്, സു​ധാ കു​ര്യ​ന്‍, നി​ബു ജോ​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.