""അ​യ്യ​ൻ​കാ​ളി​യു​ടെ ആ​ശ​യ​ങ്ങ​ൾ സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം’’
Wednesday, June 18, 2025 6:58 AM IST
കു​റി​ച്ചി: കേ​ര​ള​ത്തി​ന്‍റെ ന​വോ​ത്ഥാ​ന നാ​യ​ക​രി​ൽ പ്ര​ധാ​നി​യാ​യ അ​യ്യ​ൻ​കാ​ളി​യു​ടെ ആ​ശ​യ​ങ്ങ​ൾ സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം വി.​ജെ. ലാ​ലി. അ​യ്യ​ൻ​കാ​ളി​യു​ടെ ആ​ശ​യ​ങ്ങ​ൾ ഇ​പ്പോ​ഴും പ്ര​സ​ക്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​വി​ധ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​റി​ച്ചി മ​ന്ദി​രം ക​വ​ല​യി​ൽ ന​ട​ന്ന അ​യ്യ​ൻ​കാ​ളി ച​ര​മ​ദി​നാ​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗ​ത്തി​ൽ അം​ബേ​ദ്ക​ർ സ്മാ​ര​ക സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​പി. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബാ​ബു കോ​യി​പ്പു​റം, അ​രു​ൺ ബാ​ബു, ആ​ർ. രാ​ജ​ഗോ​പാ​ൽ, ജി​ക്കു കു​ര്യാ​ക്കോ​സ്, അ​നീ​ഷ് വ​ര​മ്പി​ന​കം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.