ട​യ​ർ പൊ​ട്ടി​യ പി​ക്ക​പ്പ് ഓ​ട​യി​ലെ സ്ലാ​ബി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി
Wednesday, June 18, 2025 6:48 AM IST
തോ​ട്ട​കം:​ ട​യ​ർ പൊ​ട്ടി​യ​തി​നെത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണംവി​ട്ട പി​ക്ക​പ്പ് വാ​ൻ ഓ​ട​യു​ടെ സ്ലാ​ബി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി. മ​റ്റു വാ​ഹ​ന​ങ്ങ​ൾ ആ ​സ​മ​യം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. പി​ക്ക​പ്പ് വാ​നി​ന്‍റെ മു​ൻ​ഭാ​ഗം ഭാ​ഗിക​മാ​യി ത​ക​ർ​ന്നു.

തോ​ട്ട​കം ഷാ​പ്പി​നു സ​മീ​പ​ത്തെ വ​ള​വി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30നാ​യി​രു​ന്നു അ​പ​ക​ടം. മൂ​ന്ന് മാ​സം മു​മ്പ് ഇ​തേ വ​ള​വി​ൽ സ്വ​കാ​ര്യബ​സും ആ​പ്പ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​പ്പ​യു​ടെ ഡ്രൈ​വ​ർ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.