ല​ഹ​രി​ക്കെ​തി​രേ ‘പ്രൗ​ഡ് കേ​ര​ള’ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Wednesday, June 18, 2025 2:49 AM IST
പ​ത്ത​നം​തി​ട്ട: ല​ഹ​രി​ക്കെ​തി​രേ മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ്‌ ചെ​ന്നി​ത്ത​ല ന​ട​ത്തു​ന്ന പോ​രാ​ട്ടം ശ്ലാ​ഘ​നീ​യ​മെ​ന്നും ഇ​തി​നെ കേ​ര​ളീ​യ സ​മൂ​ഹം ഒ​ന്നാ​കെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്യാ​ക്കോ​സ് മാ​ർ ക്ലി​മീ​സ്.

ല​ഹ​രി​ക്കെ​തി​രേ ര​മേ​ശ് ചെ​ന്നി​ത്ത​ല നേ​തൃ​ത്വം ന​ൽ​കു​ന്ന വാ​ക്ക് എ​ഗൈ​ൻ​സ്റ്റ് ഡ്ര​ഗ്സി​ന്‍റെ ഭാ​ഗ​മാ​യ പ്രൗ​ഡ് കേ​ര​ള​യു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ​വി​ധ ല​ഹ​രി​ക​ളും സ​മൂ​ഹ​ത്തെ കാ​ർ​ന്നു തി​ന്നു​ന്ന ദു​ര​വ​സ്ഥ വേ​ദ​ന​ജ​ന​ക​മാ​ണ്. ഇ​തി​നൊ​ക്കെ പി​ന്തു​ണ ന​ൽ​കു​ന്ന​വ​രെ സ​മൂ​ഹം ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ മ​ല​യി​ൻ​കീ​ഴ് വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി. ​മോ​ഹ​ൻ​രാ​ജ്, വെ​ട്ടൂ​ർ​ജ്യോ​തി​പ്ര​സാ​ദ്, ആ​ർ. വ​ത്സ​ല​ൻ, ജോ​ൺ​സ​ൻ വി​ള​വി​നാ​ൽ, സാ​മു​വേ​ൽ കി​ഴ​ക്കു​പു​റം, കെ. ​ജാ​സിം​കു​ട്ടി, ടി. ​ടി. മു​ഹ​മ്മ​ദ്‌, ഏ​ബ​ൽ മാ​ത്യു, ഷാ​ജി​മോ​ൻ, ത​ട്ട​യി​ൽ ഹ​രി​കു​മാ​ർ, ര​ജ​നി​പ്ര​ദീ​പ്, എ​സ്.​വി. പ്ര​സ​ന്ന കു​മാ​ർ, റീ​ബി ജോ​ർ​ജ്, അ​നു ഫി​ലി​പ്പ്, പി. ​കെ. ജോ​സ​ഫ്, എ​ലി​സ​ബേ​ത്ത് അ​ബു,

ലീ​ല​രാ​ജ​ൻ, വി. ​ടി. അ​ജോ​മോ​ൻ, സു​നി​ൽ യ​മു​ന, മ​നോ​ഷ് ഇ​ല​ന്തൂ​ർ, സു​രേ​ഷ്ബാ​ബു പാ​ലാ​ഴി, കാ​ട്ടൂ​ർ അ​ബ്ദു​ൽ സ​ലാം, പി. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.