ഇരിങ്ങാലക്കുട: വിദഗ്ധചികിത്സയ്ക്കു കരുവന്നൂര്‍ സഹകരണബാങ്കില്‍നിന്നു നിക്ഷേപത്തുക ലഭിക്കാതെ മരിച്ച പൊറത്തിശേരി കോട്ടയ്ക്കകത്തുകാരന് പൗലോസിന്റെ വീട് കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു. പൗലോസിന്റെ ഭാര്യയോടും സഹോദരങ്ങളോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ്, ആശ്വസിപ്പിച്ച് മന്ത്രി മടങ്ങി.
ജില്ലാ പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ കൃപേഷ് ചെമ്മണ്ട, കെ.പി. ഉണ്ണികൃഷ്ണന്, കെ.പി. ജോര്‍ജ്, മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, സന്തോഷ് ചെറാക്കുളം, പി.എസ്. അനില്‍കുമാര്‍, എ. നാഗേഷ്, ശ്യാംജി മാടത്തിങ്കല്‍, രിമ പ്രകാശ്, അജീഷ് പൈക്കാട്ട്, രമേഷ് അയ്യര്‍, ടി.കെ. ഷാജു, സൂരജ് കടുങ്ങാടന്‍, സൂരജ് നമ്പ്യാങ്കാവ്, അഖിലാഷ് വിശ്വനാഥന് എന്നിവരും ഉണ്ടായിരുന്നു.