ചാ​ല​ക്കു​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ടൗ​ൺ ബ്രാ​ഞ്ച് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം​ നാളെ
Wednesday, June 18, 2025 1:16 AM IST
ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ​യും ടൗ​ൺ ബ്രാ​ഞ്ച് ഓ​ഫീ​സി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നാളെ രാ​വി​ലെ 10 ന് പ്ര​തി​പ​ക്ഷനേ​താ​വ് വി.​ഡി. സ​തീ​ശ​ൻ നി​ർ​വഹിക്കും. ​സ​നീ​ഷ്‌​കു​മാ​ർ ജോസ​ഫ് എംഎ​ൽഎ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​ ബെ​ന്നി ബെ​ഹ​നാൻ എംപി മു​ഖ്യാ​തി​ഥി​യാ​യിരി ക്കും.​ സ്ട്രോ​ംഗ് റൂം ​ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഷി​ബു വാ​ല​പ്പ​ൻ നി​ർ​വ​ഹി​ക്കും. ആ​ദ്യ​നി​ക്ഷേ​പം സ്വീ​ക​രി​ക്ക​ൽ തൃ​ശൂർ ജോ​യി​ന്‍റ്് ര​ജി​സ്ട്രാ​ർ ജൂ​ബി ടി. ​കു​ര്യാ​ക്കോ​സ് നി​ർ​വ​ഹി​ക്കും.

1961 ൽ ​ആ​ണ് ചാ​ല​ക്കു​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ബാ​ങ്കിന് ചാ​ല​ക്കു​ടി ടൗ​ണി​ൽ പ​ഴ​യ ഹെ​ഡ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്ത് ഒ​ന്ന​ര​ക്കോ​ടി രൂപ ചെ​ല​വി​ൽ മൂ​ന്നു നി​ല​ക​ളി​ലാ​യാ​ണ് പു​തി​യ ഓ​ഫീ​സ്‌ കെ​ട്ടി​ടം നി​ർ​മിച്ചിട്ടു​ള്ള​ത്.

പ്ര​സി​ഡ​ന്‍റ് വി.​എ​ൽ.​ ജോ​ൺ​സ​ൺ, സെ​ക്ര​ട്ട​റി കെ.​ജെ. മി​നി, ഭ​ര​ണസ​മി​തി അം​ഗ​ങ്ങ​ളാ​യ ഒ.​എ​സ്.​ ച​ന്ദ്ര​ൻ, ആ​ന്‍റോ മേ​ലേ​പ്പു​റം, ജോ​യ് മാ​ളി​യേ​ക്ക​ൽ, ബി.​എ.​ അ​ബ്ദു​ൾ മ​ജീ​ദ്, റീ​ന ഡേ​വി​സ്, റി​ൻ്റോ​സ് ക​ണ്ണ​മ്പു​ഴ, ജോ​സ് പു​ല്ല​ൻ, ഷ​നി​ൽ കു​ത്തോ​ട്ടു​ങ്ങ​ക്കാ​ര​ൻ, ദി​ലീ​പ് പേ​രാ​മ്പ്ര​ത്ത്, സി​നി സ​ന്തോ​ഷ്, ഇ​ന്ദി​ര ബാ​ബു എ​ന്നി​വ​ർ പ​ത്രസ​മ്മേള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.