പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന്; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് പ​രാ​തി ന​ൽ​കി
Wednesday, June 18, 2025 1:16 AM IST
തൃ​ശൂ​ർ: മു​ഖ്യ​മ​ന്ത്രി പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്നു പ​രാ​തി​ന​ൽ​കി കോ​ണ്‍​ഗ്ര​സ് നേ​താ​വും കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​റു​മാ​യ ജോ​ണ്‍ ഡാ​നി​യ​ൽ. നി​ല​ന്പൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ, കേ​ര​ള പോ​ലീ​സി​ൽ കൂ​ടു​ത​ൽ വ​നി​ത​ക​ൾ​ക്കു ജോ​ലി​ന​ൽ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം മാ​തൃ​കാ തെ​ര​ഞ്ഞെ​ടു​പ്പു​പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നാ​രോ​പി​ച്ചാ​ണ് കെ​പി​സി​സി സെ​ക്ര​ട്ട​റി​കൂ​ടി​യാ​യ ജോ​ണ്‍ ഡാ​നി​യ​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പു​വേ​ള​ക​ളി​ൽ അ​ധി​കാ​ര​സ്ഥാ​ന​ത്തി​രി​ക്കു​ന്ന​വ​ർ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ആ​നു​കൂ​ല്യ​പ്ര​ഖ്യാ​പ​ന​ങ്ങ​ളോ സൗ​ജ​ന്യ​ങ്ങ​ളോ സ​ഹാ​യ​പ​ദ്ധ​തി​ക​ളോ പ്ര​ഖ്യാ​പി​ക്കു​ന്ന​തു ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നു പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​ന​ത്തി​നു മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ-​മെ​യി​ലി​ൽ അ​യ​ച്ച പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

തി​ങ്ക​ളാ​ഴ്ച തൃ​ശൂ​ർ രാ​മ​വ​ർ​മ​പു​രം പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രു​ടെ പാ​സിം​ഗ്ഔ​ട്ട് പ​രേ​ഡി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു ന​ട​ത്തി​യ പ്ര​സം​ഗം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു പ​രാ​തി.