താ​ത്കാ​ലി​ക ബ​ണ്ട് പൊ​ളി​ക്കി​ല്ല; പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിനെ ത​ട​ഞ്ഞു
Wednesday, June 18, 2025 1:16 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടുവാ​ര്‍​ഡു​ക​ളി​ലെ നൂ​റോ​ളം വീ​ടു​ക​ള്‍ വെ​ള്ള​ക്കെ​ട്ടി​ലാ​യ വി​ഷ​യ​ത്തി​നു പ​രി​ഹാ​ര​മാ​യി വാ​ര്‍​ഡ് നി​വാ​സി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ആ​വ​ശ്യ​പ്പെ​ട്ട​തുപ്ര​കാ​രം പു​ളി​ക്ക​ല​ച്ചി​റ പാ​ലം​നി​ര്‍​മാണ​ത്തി​നാ​യി നി​ര്‍​മി​ച്ച താ​ത്കാ​ലി​ക ബ​ണ്ട് പൊ​ളി​ക്കി​ല്ല. താ​ത്കാ​ലി​ക ബ​ണ്ട് നി​ല​നി​ർത്തിക്കൊ​ണ്ടുത​ന്നെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ ആ​വ​ശ്യ​മാ​യ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നാ​ളെ മു​ത​ല്‍ ത​ന്നെ ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് പി​ഡ​ബ്ല്യു​ഡി ബ്രി​ഡ്ജ​സ് വി​ഭാ​ഗം അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

താ​ത്കാ​ലി​ക ബ​ണ്ട് പൊ​ളി​ക്കു​ന്ന​ത് അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കു​ന്ന നാ​ല​മ്പ​ല​ദ​ര്‍​ശ​ന​ത്തി​ന് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്നും ബ​ണ്ട് നി​ല​നി​റു​ത്തിക്കൊണ്ടുത​ന്നെ വി​ഷ​യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നും സു​ഗ​മ​മാ​യി വെ​ള്ളം ഒ​ഴു​കിപ്പോകാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നു​മാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ബ്രി​ഡ്ജ​സ് വി​ഭാ​ഗം അ​റി​യി​ച്ചു.

ബ​ണ്ട് പൊ​ളി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ ഉ​റ​പ്പ് ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ വൈ​കീ​ട്ട് നാ​ലിന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ഭ​ര​ണ​സ​മി​തി​യി​ലെ ബി​ജെ​പി അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍നി​ന്നും മ​ട​ങ്ങി ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍ ക​യ​റാ​ന്‍ ഒ​രു​ങ്ങി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിനെ ത​ട​ഞ്ഞു. ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ടി‌വ​രു​മെ​ന്ന് പോ​ലീ​സ് വി​ശ​ദീ​ക​രി​ച്ച​പ്പോ​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി വാ​ര്‍​ഡ് നി​വാ​സി​ക​ള്‍ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് ഇ​വ​രെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ മാ​റ്റു​ക​യാ​യി​രു​ന്നു.

രാ​വി​ലെ വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച് ബ​ണ്ട് പൊ​ളി​ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ വ്യാ​സ​മു​ള്ള പൈ ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച് വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കുകയോ ​ചെയ്യാ നാണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേശി​ച്ച​ത്. അ​തേ‌സ​മ​യം പ​ഞ്ചാ​യ​ത്തി​ലെ പ​ത്ത​ന​ങ്ങാ​ടി, കോ​തേ​റ്റി​പ്പാ​ടം പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ട് തു​ട​രു​ക​യാ​ണ്. എ​താ​നും പേ​ര്‍ ക്യാ​മ്പി​ലേ​ക്കും മ​റ്റു​ള്ള​വ​ര്‍ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു​മാ​ണു മാ​റി​യി​രി​ക്കു​ന്ന​ത്. വി​ടപ​റ​ഞ്ഞ മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.സി. ബി​ജു​വി​ന്‍റെ വീ​ട് അ​ട​ക്കം വെ​ള്ള​ക്കെ​ട്ടി​ലാ​ണ്.

2018 ലെ ​പ്ര​ള​യ​ത്തി​നുശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വെ​ള്ളം ക​യ​റു​ന്ന​തെ​ന്നും ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും വെ​ള്ള​ക്കെ​ട്ടി​ന് മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പ്ര​ദേ​ശ​ത്തു നി​ന്നു​ള്ള വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.