മോ​ഡ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ന് ചാ​ത്തു​ണ്ണി​യു​ടെ പേ​രി​ടും
Wednesday, June 18, 2025 1:16 AM IST
ചാ​ല​ക്കു​ടി: ഗ​വ. മോ​ഡ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ഞ്ചു​കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന സ്റ്റേ​ഡി​യ​ത്തി​നു ദേ​ശീ​യ ഫു​ട്ബോ​ൾ ടീം ​മു​ൻ കോ​ച്ചും താ​ര​വു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച ടി.​കെ. ചാ​ത്തു​ണ്ണി​യു​ടെ നാ​മ​ക​ര​ണം ന​ട​ത്താ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നം.

വു​ഡ് ഫ്ലോ​റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യ ന​ഗ​ര​സ​ഭ​യി​ലെ എം.​എ​ൽ. ജേ​ക്ക​ബ് സ്മാ​ര​ക ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം 20നു ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ഒ​രു കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വി​ലാ​ണ് മേ​പ്പി​ൾ മ​ര​ത്ത​ടി​യി​ൽ ഫ്ലോ​റിം​ഗും വൈ​ദ്യു​തി പെ​യി​ന്‍റിം​ഗ് പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ബാ​സ്ക​റ്റ്ബോ​ൾ, വോ​ളി​ബോ​ൾ, ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ പ​രി​ശീ​ല​ന​ത്തി​നും വ്യാ​യാ​മ​ത്തി​നും ഉ​പ​യോ​ഗി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ക്കു​മെ​ന്നു ചെ​യ​ർ​മാ​ൻ കൗ​ണ്‍​സി​ലി​നെ അ​റി​യി​ച്ചു.

പ​വ​ലി​യ​നും സി​ന്ത​റ്റി​ക് ട്രാ​ക്കും ടോ​യ്‌്‌​ല​റ്റ് ബ്ലോ​ക്കും ഉ​ൾ​പ്പെ​ടെ​യു​ള്ള ട​ർ​ഫ് മൈ​താ​ന​മാ​ണു കാ​യി​ക​വ​കു​പ്പ് നി​ർ​മി​ക്കു​ന്ന​ത്. സ്റ്റേ​ഡി​യ​ത്തോ​ടു ചേ​ർ​ന്നു​ള്ള മൈ​താ​ന​വും ടൗ​ണ്‍ ഹാ​ൾ മൈ​താ​ന​വും പാ​ർ​ക്കിം​ഗി​നു​ന​ൽ​കി ഫീ​സ് ഈ​ടാ​ക്കും.

ക​ലാ​ഭ​വ​ൻ മ​ണി പാ​ർ​ക്കി​ൽ കാ​ന്‍റീ​ൻ ആ​രം​ഭി​ക്കും. ന​ഗ​ര​സ​ഭ താ​ലൂ​ക്ക് ആ​ശു​പ​ത്രി വ​ഴി ന​ട​പ്പാ​ക്കു​ന്ന സാ​ന്ത്വ​നം പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ​പ​ദ്ധ​തി​ക്ക് പു​തി​യ വാ​ഹ​നം വാ​ങ്ങി​ന​ൽ​കു​മെ​ന്ന വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സി. ​ശ്രീ​ദേ​വി​യു​ടെ ഓ​ഫ​ർ കൗ​ണ്‍​സി​ൽ അം​ഗീ​ക​രി​ച്ചു. ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വാ​ർ​ഡ്ത​ല സ​മി​തി​ക്ക് 10000 രൂ​പ വീ​തം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​റി​യി​ച്ചു. 28ന് ​എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ജ​യി​ക​ളെ ടൗ​ണ്‍​ഹാ​ളി​ൽ അ​നു​മോ ദി​ക്കും. ന​ഗ​ര​സ​ഭ​യി​ലെ അ​സി. എ​ൻ​ജി​നീ​യ​റു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ കൗ​ണ്‍​സി​ൽ അ​സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. ചെ​യ​ർ​മാ​ൻ ഷി​ബു വാ​ല​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.