പോ​ലീ​സ് ചോ​ദി​ക്കും, ഉ​ത്ത​രം പ​റ​ഞ്ഞോ​ണം
Thursday, June 19, 2025 2:04 AM IST
തൃ​ശൂ​ർ: പോ​ലീ​സ് ചോ​ദി​ക്കും, ഉ​ത്ത​രം പ​റ​ഞ്ഞോ​ണം. ല​ഹ​രി​വി​രു​ദ്ധ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഈ ​മാ​സം 21നു ​തൃ​ശൂ​ർ സി​റ്റി പോ​ലീ​സാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

മ​ക്ക​ളും ര​ക്ഷി​താ​ക്ക​ളും ഒ​രു​മി​ച്ച് അ​ണി​നി​ര​ക്കു​ന്ന ക്വി​സ് മ​ത്സ​രം എ​ന്ന പ്ര​ത്യേ​ക​ത​യാ​ണ് ഇ​തി​നു​ള്ള​ത്.

ല​ഹ​രി​യു​ടെ ഉ​ന്മൂ​ല​നം ന​മു​ക്കു വീ​ട്ടി​ൽ​നി​ന്നും തു​ട​ങ്ങാം എ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലോ​ടെ​യാ​യി​രി​ക്കും ക്വി​സ് മ​ത്സ​രം തു​ട​ങ്ങു​ക. ജി​ല്ല​യി​ലെ ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കും ക്വി​സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ആ​നു​കാ​ലി​ക​പൊ​തു​വി​ജ്ഞാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള​താ​ണ് മ​ത്സ​രം.

21നു ​രാ​വി​ലെ പ​ത്തി​നു ശ​ക്ത​ൻ​ന​ഗ​റി​ലെ തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലാ​ണ് മ​ത്സ​രം. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ആ​ദ്യ മു​പ്പ​തു പേ​ർ​ക്കാ​ണ് അ​വ​സ​രം. ഫോ​ൺ: 9497975510.