ച​ങ്ങ​മ്പു​ഴ അ​നു​സ്മ​ര​ണ​വും സാ​ഹി​ത്യ​സം​ഗ​മ​വും
Thursday, June 19, 2025 2:04 AM IST
തൃ​ശൂ​ർ: ക​വി ച​ങ്ങ​മ്പു​ഴ​യു​ടെ 77-ാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ​വും സാ​ഹി​ത്യ​സം​ഗ​മ​വും ക​വി ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ​തു. സ​ദ്ഭാ​വ​ന ബു​ക്സ് എ​ഡി​റ്റ​ർ സു​നി​ൽ മ​ട​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​എ​സ്.​കെ. വ​സ​ന്ത​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സ് ഡ​യ​റ​ക്ട​ർ ഡോ. ​ഹ​രി​കു​മാ​ർ ച​ങ്ങ​മ്പു​ഴ അ​നു​സ്മ​ര​ണ​വും നി​ർ​വ​ഹി​ച്ചു. ച​ങ്ങ​മ്പു​ഴ അ​നു​സ്മ​ര​ണ​സ​മി​തി,സ​ദ്ഭാ​വ​ന ബു​ക്സ്, പ​ഞ്ചാ​ക്ഷ​രം ബു​ക്സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി.

ഡോ. ​പി.​വി. കൃ​ഷ്ണ​ൻ​നാ​യ​രും എം.​എ​സ്. ബാ​ല​കൃ​ഷ്ണ​നും ച​ങ്ങ​മ്പു​ഴ​യു​ടെ ക​വി​ത​ക​ളെ​ക്കു​റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​ക്ഷ​രം ബു​ക്സ് എ​ഡി​റ്റ​ർ ഇ.​ആ​ർ. ഉ​ണ്ണി, ഗി​ന്ന​സ് സ​ത്താ​ർ ആ​ദൂ​ർ, ര​മ്യ ബാ​ല​കൃ​ഷ്ണ​ൻ, ച​ങ്ങ​മ്പു​ഴ സാ​ഹി​തി പു​ര​സ്കാ​ര​ജേ​താ​വ് കാ​വ​ല്ലൂ​ർ മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ച​ങ്ങ​മ്പു​ഴ സ്മാ​ര​ക പു​ര​സ്കാ​ര​ങ്ങ​ൾ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ സ​മ്മാ​നി​ച്ചു. ച​ങ്ങ​മ്പു​ഴ​ക്ക​വി​ത​ക​ളു​ടെ ആ​ലാ​പ​ന​വും ഗീ​ത മേ​ലേ​ഴ​ത്ത് അ​വ​ത​രി​പ്പി​ച്ച ച​ങ്ങ​മ്പു​ഴ​ക്ക​വി​ത വാ​ഴ​ക്കു​ല​യു​ടെ നൃ​ത്താ​വി​ഷ്കാ​ര​വു​മു​ണ്ടാ​യി.