ല​ഹ​രി വി​മു​ക്ത മാ​ര​ത്തണ്‍
Thursday, June 19, 2025 6:42 AM IST
പാ​റ​ശാ​ല : യു​വ​ത​യെ ല​ഹ​രി അ​ടി​മ​ക​ളാ​ക്കി ത​ള​ച്ചി​ടു​ന്ന​തി​നെ​തി​രേ പാ​റ​ശാ​ല ആ​യി​ര മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖം വ​രെ 50 കി​ലോ​മീ​റ്റ​ര്‍ ദൂ​രം ഓ​ടി മാ​തൃ​ക​യാ​യാ​യി ആ​ർ. ര​തീ​ഷ് കു​മാ​ര്‍.

ക​ഴി​ഞ്ഞ 13 വ​ര്‍​ഷ​മാ​യി ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര മേ​ജ​ര്‍ ര​വീ​സ് ട്രെ​യി​നിം​ഗ് അ​ക്കാ​ദ​മി​യു​ടെ യൂ​ണി​റ്റ് ഡ​യ​റ​ക്ട​ര്‍ ആ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യും, സൈ​നി​ക അ​ര്‍​ധ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ല്‍ ത​യാ​റെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ കാ​യി​ക ക്ഷ​മ​ത ന​ല്‍​കി പ​രി​ശീ​ല​ക​നാ​യും പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​ണ് ആ​ർ. ര​തീ​ഷ് കു​മാ​ര്‍.

ഏ​ഴു​വ​ര്‍​ഷം മു​മ്പ് ശ​ബ​രി​മ​ല​യി​ലേ​ക്ക് ദീ​ര്‍​ഘ​ദൂ​രം ഓ​ട്ടം ന​ട​ത്തി റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ച്ച വ്യ​ക്തി​കൂ​ടി​യാ​ണ്. ച​ട​ങ്ങി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര ഡി​വൈ​എ​സ്പി എ​സ്. ച​ന്ദ്ര​ദാ​സ് മാ​ര​ത്ത​ൺ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. കൊ​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ​സ്. ന​വ​നീ​ത് കു​മാ​ര്‍, മ​ഞ്ച​ന്ത​ല സു​രേ​ഷ്, അ​ഡ്വ. മ​ഞ്ച​വി​ളാ​കം ജ​യ​ന്‍, ഷി​ബു​രാ​ജ് കൃ​ഷ്ണ, എ​സ്. കെ. ​ജ​യ​കു​മാ​ര്‍, ഗോ​പാ​ല​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.