മോ​ഷ​ണ​ക്കേസ് പ്രതി പിടിയിൽ
Thursday, June 19, 2025 6:39 AM IST
പൂ​ന്തു​റ: മോ​ഷ​ണ കേ​സി​ലെ പി​ടി​കി​ട്ടാ​പു​ള​ളി​യെ 12 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞി​രം​കു​ളം ക​രി​ങ്കു​ളം വി​ല്ലേ​ജി​ല്‍ 11-ാം വാ​ര്‍​ഡ് ക​ണ്ണാ​ടി​പ​ള​ളി​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ജേ​റോ​മി​ന്റെ മ​ക​ന്‍ ജോ​ബി​നെ (35) ആ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 2013-ല്‍ ​പൂ​ന്തു​റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള​ള വീ​ട്ടി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ ശേ​ഷം ഒ​ളി​വി​ല്‍ പോ​യ ജോ​ബി​നെ ക​ഴി​ഞ്ഞ​ദി​വ​സം കാ​ഞ്ഞി​രം​കു​ളം ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സിനു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്.

പൂ​ന്തു​റ എ​സ്എ​ച്ച്ഒ സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​പി​ഒമാ​രാ​യ സ​ന​ല്‍, ദീ​പ​ക്, രാ​ജേ​ഷ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.