കാ​ഞ്ഞി​രം​കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് തീപിടിത്തം: സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് എം. ​വി​ൻ​സന്‍റ് എംഎൽഎ
Wednesday, June 18, 2025 6:03 AM IST
പൂവാ​ർ : അ​ഴി​മ​തി​ക്ക​ഥ​ക​ൾ​ക്ക് പേ​രുകേ​ട്ട കാ​ഞ്ഞി​രം​കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ തീ​പി​ടു​ത്ത​ത്തെ​കു​റി​ച്ചു സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് എം. ​വി​ൻ​സന്‍റ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.​ പ​രാ​തി​യി​ൽ മു​ങ്ങി​യ ​പ​ഞ്ചാ​യ​ത്തി​ലെ അ​ഴി​മ​തി​ക്കെ​തി​രേ പ​ല​വി​ധ​ത്തി​ലു​ള്ള വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ന്നുവ​രി​ക​യും അ​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ഴോ​ളം ഫ​യ​ലു​ക​ൾ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ വി​ജി​ല​ൻ​സ് ഇ​വി​ടെ നി​ന്നും ശേ​ഖ​രി​ച്ചു​കൊ​ണ്ടുപോ​യി​ട്ടു​ള്ള​തു​മാ​ണ്.

അ​ഴി​മ​തിക്കൊള്ള പു​റ​ത്തു വ​രാ​തി​രി​ക്കാ​ൻ ഇ​ങ്ങ​നെ ഒ​രു അ​ട്ടി​മ​റി ന​ട​ത്തി​യ​തെ​ന്ന സം​ശ​യം സ്വാ​ഭാ​വി​ക​മാ​ണ്. ആ​യ​തി​നാ​ലാണ് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ തീ​പി​ടു​ത്ത​ത്തി​ന്‍റെ നി​ജ​സ്ഥി​തി പു​റ​ത്തു കൊ​ണ്ടു​വ​ര​മെന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നു ക​ത്തി​യ​മ​ർ​ന്ന ഓ​ഫീ​സ് കെ​ട്ടി​ടം സ​ന്ദ​ർ​ശി​ച്ചശേ​ഷം എം​എ​ൽ​എ പ​റ​ഞ്ഞു.

കാ​ഞ്ഞി​രം​കു​ളം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ക​രിം​കു​ളം ജ​യ​കു​മാ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ.​ ത​ങ്ക​രാ​ജ്, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡന്‍റ് സ​ര​സ​ദാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റിമാ​രാ​യ കാ​ഞ്ഞി​രം​കു​ളം ശ​ര​ത് കു​മാ​ർ, പ്ര​ദീ​പ്കു​മാ​ർ, പാ​ർ​ല​മെ​ന്‍ററി പാ​ർ​ട്ടി ലീ​ഡ​ർ അ​നി​ൽ​കു​മാ​ർ, വാ​ർ​ഡ് അം​ഗം ലൗ​ലി റോ​സ്, മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ണി, ബി​നു തു​ട​ങ്ങി​യ​വ​രും കത്തിയമർന്ന കെട്ടിടം സന്ദർശിക്കാൻ എം​എ​ൽ​എ​ക്കൊ​പ്പം ഉണ്ടായിരുന്നു.