വ​യ​ലി​ക്ക​ട​യി​ല്‍ കാ​റി​ടി​ച്ച് ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ത​ക​ര്‍​ന്നു
Wednesday, June 18, 2025 6:17 AM IST
പേ​രൂ​ര്‍​ക്ക​ട: അ​മ്പ​ല​മു​ക്ക്-​മു​ട്ട​ട റോ​ഡി​ല്‍ വ​യ​ലി​ക്ക​ട​യ്ക്കു സ​മീ​പം കാ​റി​ടി​ച്ച് ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ത​ക​ര്‍​ന്നു. മു​ട്ട​ട​യി​ലേ​ക്കു പോ​കു​ന്ന ഭാ​ഗ​ത്ത് വ​ല​തു​വ​ശ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന പോ​സ്റ്റാ​ണ് ര​ണ്ടാ​യി ഒ​ടി​ഞ്ഞു​തൂ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം.

അ​മ്പ​ല​മു​ക്കി​ല്‍​നി​ന്ന് എം​സി റോ​ഡി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് നി​യ​ന്ത്ര​ണം​വി​ട്ടു വ​ല​തു​വ​ശ​ത്തെ പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. കാ​റി​ല്‍ ഡ്രൈ​വ​ര്‍​മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ബ്രേ​ക്ക് തെ​ന്നി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണു സൂ​ച​ന. കാ​റി​ന്‍റെ ബോ​ണ​റ്റ് അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്നു.

ഡ്രൈ​വ​ര്‍ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. കെ​എ​സ്ഇ​ബി പേ​രൂ​ര്‍​ക്ക​ട സെ​ക്ഷ​നി​ല്‍ നി​ന്ന് ജീ​വ​ന​ക്കാ​ര്‍ എ​ത്തി ത​ക​ര്‍​ന്ന പോ​സ്റ്റ് നീ​ക്കി പു​തി​യ​തു പു​നഃ​സ്ഥാ​പി​ച്ചു.