ക​ഞ്ചാ​വു​മാ​യി എ​ത്തി​യ ര​ണ്ടു​യുവാക്കൾ പി​ടി​യി​ല്‍
Wednesday, June 18, 2025 6:17 AM IST
പാ​റ​ശാ​ല: കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ 10 കി​ലോ ക​ഞ്ചാ​വു​മാ​യി കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ഉ​ള്‍​പ്പെ​ടെ ര​ണ്ടു​പേ​രെ പി​ടി​കൂ​ടി. നി​റ​മ​ണ്‍​ക​ര പൂ​ന്തോ​പ്പി​ല്‍ വീ​ട്ടി​ല്‍ സ​നോ​ജ് എ​സ്. സാ​ബു (24), നേ​മം കൈ​മ​നം ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍​നി​ന്ന് പ​ള്ളി​ച്ച​ല്‍ ഉ​ടു​മ്പു​വി​ളാ​കം തോ​ട്ടും​ക​ര വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​ര്‍. വി​ഷ്ണു​രാ​ജ് (28)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പാ​റ​ശാ​ല ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍​നി​ന്നും വാ​ങ്ങി​യ ക​ഞ്ചാ​വു​മാ​യി പ്ര​തി​ക​ള്‍ നാ​ഗ​ര്‍​കോ​വി​ലി​ല്‍ എ​ത്തി. തു​ട​ര്‍​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വ​രു​മ്പോ​ഴാ​ണ് ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി​യ​ത്.
തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ നെ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി കെ. ​പ്ര​ദീ​പ്, ഡാ​ന്‍​സാ​ഫ് എ​സ്ഐ​മാ​രാ​യ റ​സ​ല്‍ രാ​ജ്, എ.​എ​സ്. ഗോ​വി​ന്ദ്, പ്രേം​കു​മാ​ര്‍, സു​നി​ല്‍​രാ​ജ്

എ​എ​സ്ഐ നെ​വി​ല്‍ രാ​ജ്, എ​സ്‌​സി​പി​ഒ​മാ​രാ​യ അ​നീ​ഷ് കു​മാ​ര്‍, അ​രു​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫ് ടീ​മും പാ​റ​ശാ​ല സി.​ഐ. സ​ജി, എ​സ്ഐ​മാ​രാ​യ ദീ​പു, ഹ​ര്‍​ഷ​കു​മാ​ര്‍, ജ​യ​പോ​ള്‍, സി​പി​ഒ​മാ​രാ​യ വി​മ​ല്‍​കു​മാ​ര്‍, റോ​യി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വു​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കേ​ര​ള​ത്തി​ലേ​ക്കെ​ത്തി​ച്ച ക​ഞ്ചാ​വ് തി​രു​വ​ന​ന്ത​പു​രം പ​രി​സ​ര​ങ്ങ​ളി​ലും ചി​ല്ല​റ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​ണ് പ്ര​തി​ക​ള്‍ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.