വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​സ്ഐ​യെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി കീ​ഴ​ട​ങ്ങി
Thursday, June 19, 2025 4:43 AM IST
മൂ​വാ​റ്റു​പു​ഴ: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​സ്ഐ​യെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ആ​നി​ക്കാ​ട് ക​ന്പ​നി​പ്പ​ടി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വാ​ഴ​ത്തോ​പ്പ് മ​ണി​യാ​റം​കു​ടി മു​ഹ​മ്മ​ദ് ഷെ​റീ​ഫ് ഷം​സു​ദി​നാ​ണ്(25) മൂ​വാ​റ്റു​പു​ഴ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ കീ​ഴ​ട​ങ്ങി​യ​ത്. ഇ​യാ​ളെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

ക​ല്ലൂ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ ഇ.​എം. മു​ഹ​മ്മ​ദി​നെ​യാ​ണ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ക​ല്ലൂ​ർ​ക്കാ​ട് വ​ഴി​യാ​ഞ്ചി​റ ഭാ​ഗ​ത്തു പ​രി​ശോ​ധ​ന​യ്ക്കി​ടെ വാ​ഹ​നം ക​യ​റ്റി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

പ​തി​വു വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് വ​ഴി​യാ​ഞ്ചി​റ ഭാ​ഗ​ത്ത് വ​ഴി​യ​രി​കി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ർ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത് എ​സ്ഐ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് കാ​റി​ന​ടു​ത്തെ​ത്തി ചോ​ദ്യം ചെ​യ്ത​തോ​ടെ മു​ഹ​മ്മ​ദ് ഷെ​റീ​ഫ് കാ​റെ​ടു​ത്ത് എ​സ്ഐ​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​യെ ര​ക്ഷ​പെ​ടാ​ൻ സ​ഹാ​യി​ച്ച സു​ഹൃ​ത്തു​ക്ക​ളാ​യ ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​ക​ളാ​യ ഷാ​ഹി​ദ്, റ​ഫ്സ​ൽ എ​ന്നി​വ​രെ ക്ല​ലൂ​ർ​ക്കാ​ട് പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​റി​ൽ മു​ഹ​മ്മ​ദ് ഷെ​റീ​ഫി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന തൊ​ടു​പു​ഴ സ്വ​ദേ​ശി ആ​സി​ഫി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.