കേ​ബി​ളി​ൽ കു​രു​ങ്ങി വീ​ണ് സ്കൂ​ട്ട​ർ യാ​ത്രി​ക​ന്‍റെ മൂ​ക്കി​ന് ഗു​രു​ത​ര പ​രി​ക്ക്
Thursday, June 19, 2025 4:42 AM IST
കാ​ക്ക​നാ​ട്: വൈ​ദ്യു​ത പോ​സ്‌​റ്റി​ൽ തൂ​ങ്ങി​ക്കി​ട​ന്നി​രു​ന്ന കേ​ബി​ളി​ൽ കു​രു​ങ്ങി റോ​ഡി​ലേ​ക്കു മ​റി​ഞ്ഞു​വീ​ണ സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന്‍റെ മൂ​ക്കി​ന്‍റെ പാ​ല​മൊ​ടി​ഞ്ഞു. ഒ​റ്റ​പ്പാ​ലം മാ​യ​ന്നൂ​ർ പു​ത്ത​ൻ​പീ​ടി​ക​യി​ൽ മു​ഹ​മ്മ​ദ് ഫ​വാ​സി​നാ​ണ്(23) പ​രി​ക്കേ​റ്റ​ത്.

സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​നാ​യ ഫ​വാ​സ് ബു​ധ​നാ​ഴ്‌​ച രാ​വി​ലെ 7.30യോ​ടെ പാ​ഴ്സ​ലു​മാ​യി പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം. സ്‌​കൂ​ട്ട​റി​ന്‍റെ ക​ണ്ണാ​ടി​യി​ലാ​ണ് കേ​ബി​ൾ കു​രു​ങ്ങി​യ​ത്. നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ർ മ​തി​ലി​ൽ ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ കാ​റി​ൽ വ​രി​ക​യാ​യി​രു​ന്ന കി​ഴ​ക്കേ ആ​ഞ്ഞി​ക്കാ​ത്ത് കെ.​ഇ. അ​ബ്‌​ദു​ള്ള​യാ​ണ് ഫ​വാ​സി​നെ ക​രി​മ​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

അ​വി​ടെ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ഇ​ട​പ്പ​ള്ളി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഫ​വാ​സി​ന്‍റെ മൂ​ക്കി​ന് ഡോ​ക​ട​ർ​മാ​ർ ശ​സ്ത്ര​ക്രി​യ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.