"ഉ​ദ്യോ​ഗ്-25' മെ​ഗാ ജോ​ബ് ഫെ​യ​ർ നാ​ളെ
Thursday, June 19, 2025 4:13 AM IST
അ​ങ്ക​മാ​ലി : ഡി ​പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യും ഫ്ലോ​റ​ൻ​സ് എ​ജു​ക്കേ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ൻ​സിയു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ടൗ​ൺ എം​പ്ലോ​യ്മെന്‍റ് എ​ക്സ്ചേ​ഞ്ചും നാ​ഷ​ണ​ൽ ക​രി​യ​ർ സ​ർ​വീ​സ് സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന "ഉദ്യോഗ് 25" മെ​ഗാ ജോ​ബ് ഫെ​യ​ർ നാ​ളെ രാ​വി​ലെ ഒന്പതു മു​ത​ൽ വൈ​കീ​ട്ട് അഞ്ചു വ​രെ ഡി ​പോ​ൾ കാമ്പ​സി​ൽ ന​ട​ക്കും.

50-ത്തി​ല​ധി​കം പ്ര​മു​ഖ ക​മ്പ​നി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഉ​ദ്യോ​ഗാ​ർഥി​ക​ൾ​ക്ക് വി​വി​ധ മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള മി​ക​ച്ച വേ​ദി​യാ​കും ഈ ​ഫെ​യ​ർ. ര​ജി​സ്ട്രേ​ഷ​നാ​യി www.depaul.edu.in സ​ന്ദ​ർ​ശി​ക്കു​ക.