കല്ലൂർക്കാട്: സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥികളുടെ പ്രവേശനോത്സവം ‘വരവേൽപ്പ് 2025’ സെന്റ് അഗസ്റ്റിൻസ് പാരിഷ് ഹാളിൽ നടന്നു. 2025 മാർച്ചിലെ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഡോ. സ്റ്റനിസ്ലാവൂസ് കുന്നേൽ അധ്യക്ഷത വഹിച്ചു. കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ, എ.കെ. ജിബി, പി.ടി ജയൻ, ഫാ. പോൾസണ്‍ മാറാട്ടിൽ, ദീപ്തി ഷണ്മുഖൻ, ഷൈനി ജോസഫ്, സെബാസ്റ്റ്യൻ മാത്യു എന്നിവർ പ്രസംഗിച്ചു.
മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്‍ വിദ്യാർഥികളുടെ പ്രവേശനോത്സവം ഡിവൈഎസ്പി സജി മാർക്കോസ് (എസ്എസ്ബി, എറണാകുളം റൂറൽ) ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.കെ. എൽദോ അധ്യക്ഷത വഹിച്ചു.
ഫാ. ജോർജ് മാന്തോട്ടം കോറെപ്പിസ്കോപ്പ അനുഗ്രഹപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ കമാണ്ടർ സി.കെ. ഷാജി, എസ്. മോഹൻദാസ്, രേവതി കണ്ണൻ, ജീമോൾ കെ. ജോർജ്, ബിജുകുമാർ, എൽബി ഏലിയാസ് എന്നിവർ പ്രസംഗിച്ചു.
കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്‍ വിദ്യാർഥികളുടെ പ്രവേശനോത്സവം ‘വരവേൽപ്പ്-2025’ ആന്റണി ജോണ്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു.
നഗരസഭാംഗം കെ.വി. തോമസ്, ജോസ് വർഗീസ്, മദർ സിസ്റ്റർ മരിയാൻസി, സിസ്റ്റർ ലിസ് മരിയ, സിസ്റ്റർ റിനി മരിയ, സോണി മാത്യു എന്നിവർ പങ്കെടുത്തു.