ബീ​ച്ച് ടൂ​റി​സം കോ​റി​ഡോ​ർ പ​ദ്ധ​തി​ക്കു 2.96 കോ​ടി
Thursday, June 19, 2025 4:13 AM IST
വൈ​പ്പി​ൻ: ബീ​ച്ച് ടൂ​റി​സം കോ​റി​ഡോ​ർ പ​ദ്ധ​തി​ക്ക് 2.96 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി കെ.എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. കു​ഴു​പ്പി​ള്ളി, മു​ന​മ്പം, ചെ​റാ​യി ബീ​ച്ചു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നും സൗ​ന്ദ​ര്യ​വ​ൽ​ക്ക​ര​ണ​ത്തി​നും ആ​യാ​ണ് വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് തു​ക അ​നു​വ​ദി​ച്ച​ത്.

മൂ​ന്ന് ബീ​ച്ചു​ക​ളി​ലാ​യി ന​ട​പ്പാ​ത​ക​ളു​ടെ ന​വീ​ക​ര​ണം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ൽ, കൈ​വ​രി​ക​ളും ഇ​രി​പ്പി​ട​ങ്ങ​ളും ഒ​രു​ക്ക​ൽ, സ്നാ​ക്സ് ബാ​റു​ക​ൾ, കു​ട്ടി​ക​ളു​ടെ ക​ളി ഉ​പ​ക​ര​ണ​ങ്ങ​ൾ, ഓ​പ്പ​ൺ ജിം, ​പാ​ർ​ക്കിം​ഗ് ഏ​രി​യ, പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂം, ​വൈ​ദ്യു​തി വി​ള​ക്കു​ക​ൾ, നി​ല​വി​ലു​ള്ള ടോ​യ്‌ലറ്റു​ക​ളു​ടെ ന​വീ​ക​ര​ണം, സൗ​ന്ദ​ര്യ​വ​ത്കര​ണം എ​ന്നി​വ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പി​ന്‍റെ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് മീ​റ്റിംഗിലാ​ണ് പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​തെ​ന്ന്എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.