കോ​ത​മം​ഗ​ലം ഗ്രേ​റ്റ​ര്‍ ല​യ​ണ്‍​സ് ക്ല​ബ് നാ​ലു വീ​ടു​ക​ള്‍​ക്ക് ത​റ​ക്ക​ല്ലി​ട്ടു
Thursday, June 19, 2025 4:26 AM IST
കൊ​ച്ചി: ല​യ​ണ്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ ഡി​സ്ട്രി​ക്ട് 318 സി ​ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ട് ഈ ​വ​ര്‍​ഷം ന​ട​പ്പി​ലാ​ക്കു​ന്ന ‘സ്വ​പ്ന ഭ​വ​നം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ത​മം​ഗ​ലം ഗ്രേ​റ്റ​ര്‍ ല​യ​ണ്‍​സ് ക്ല​ബ് സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്ത നാ​ലു വീ​ടു​ക​ള്‍​ക്ക് വാ​ടാ​ട്ടു​പാ​റ അ​രി​ക്ക​ല്‍ സി​റ്റി​യി​ല്‍ ത​റ​ക്ക​ല്ലി​ട്ടു.

ഡി​സ്ട്രി​ക് 318 സി​യു​ടെ സെ​ക്ക​ൻ​ഡ് വി​ഡി​ജി ല​യ​ണ്‍ കെ.​പി. പീ​റ്റ​ര്‍ ക​ല്ലി​ട​ല്‍ ക​ര്‍​മം നി​ര്‍​വ​ഹി​ച്ച​ത്. ഗ്രേ​റ്റ​ര്‍ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡി​ജി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് മേ​രി​സ് പ​ള്ളി വി​കാ​രി ഫാ. ​ജി​നോ ഇ​ഞ്ച​പ്ലാ​ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജെ​യിം​സ് കോ​റ​മ്പ​ല്‍, കെ.​എം. കോ​ര​ച്ച​ന്‍, സി.​എ. ടോ​ണി ചാ​ക്കോ, കെ.​സി. മാ​ത്യൂ​സ്, ബെ​റ്റി കൊ​ര​ച്ച​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

എം​എ​സ്‌​ജെ കോ​ണ്‍​വ​ന്‍റ് ആ​ണ് വീ​ടു​ക​ള്‍ പ​ണി​യാ​ന്‍ ഭൂ​മി വി​ട്ടു​ന​ല്‍​കി​യ​ത്. എം​എ​സ്‌​ജെ കോ​ണ്‍​വ​ന്‍റി​ലെ സി​സ്റ്റ​ര്‍ ആ​ന്‍റോ, സി​സ്റ്റ​ര്‍ ലീ​ന​സ്, ല​യ​ണ്‍​സ് ക്ല​ബി​ലെ ജോ​ര്‍​ജ് മ​ങ്ങാ​ട്ട്, ബേ​ബി​ച്ച​ന്‍ നി​ധി​റി​ക്ക​ല്‍, ജി​ജി പു​ളി​ക്ക​ന്‍, പി.​ടി. വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.