ലൂ​ർദു​പു​രം സെ​ന്‍റ് ഹെ​ല​ന്‍​സി​ലെ വാ​യ​ന​ദി​നം : എ​ഴു​ത്തു​കു​ട്ടി​ക​ളു​ടെ സം​ഗ​മ​വും അ​ക്ഷ​ര​പ്പ​ച്ച​യും
Thursday, June 19, 2025 6:39 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : "മു​ല്ല​ക്കു​ട്ടി'യു​ടെ വി​ദ്യാ​ല​യ​ത്തി​ലെ വാ​യ​ന​ദി​നാ​ഘോ​ഷ​ത്തി​ല്‍ അ​തി​ഥി​യാ​യി "ഊ‍​ഞ്ഞാ​ലു​കു​ട്ടി' ഇ​ന്നെ​ത്തും. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ക​ഥ​യെ​ഴു​ത്തു​കാ​രു​ടെ സം​ഗ​മവേദികൂ​ടി​യാ​കും ലൂ​ര്‍​ദു​പു​രം സെ​ന്‍റ് ഹെ​ല​ന്‍​സ് സ്കൂ​ളി​ലെ ഇ​ന്ന​ത്തെ ദി​നാ​ച​ര​ണം.

ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ നാ​ലു എ​ഴു​ത്തു​കാ​രാ​ണ് ലൂ​ര്‍​ദു​പു​രം സെ​ന്‍റ് ഹെ​ല​ന്‍​സ് സ്കൂ​ളി​ലെ വൈ​വി​ധ്യ​മാ​ര്‍​ന്ന വാ​യ​നാ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. വി​ള​വൂ​ര്‍​ക്ക​ല്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യും "ഊ​ഞ്ഞാ​ലു​കു​ട്ടി​യു​ടെ ഉ​മ്മി​ണി​ക്കാ​ര്യ​ങ്ങ​ള്‍' എ​ന്ന ക​ഥാ​പു​സ്ത​ക​ത്തി​ന്‍റെ ര​ച​യി​താ​വു​മാ​യ ആ​ര്‍.​പി. വ​ര​ദ​യാ​ണ് ലൂ​ര്‍​ദു​പു​രം സ്കൂ​ളി​ലെ വാ​യ​നാ​വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ക. ഈ ​സ്കൂ​ളി​ലെ മൂ​ന്നു എ​ഴു​ത്തു​കാ​രും ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

"മു​ല്ല​ക്കു​ട്ടി​യു​ടെ വി​ശേ​ഷ​ങ്ങ​ള്‍' എ​ന്ന ക​ഥാ​സ​മാ​ഹാ​ര​ത്തി​ന്‍റെ ര​ച​യി​താ​വാ​യ അ​ഷ്നി​ക കാ​ര്‍​മ​ല്‍, "റ​യാ​സ് പ്ലാ​ന്‍റ്' എ​ന്ന ഇം​ഗ്ലീ​ഷ് പു​സ്ത​ക​ത്തി​ന്‍റെ ശി​ല്‍​പ്പി​ക​ളാ​യ ജെ.​ബി. അ​ലീ​ന, ജ്യൂ​വ​ല്‍ എ​സ്. ജോ​ണ്‍ എ​ന്നി​വ​ര്‍​ക്ക് സ്കൂ​ള്‍ സ്നേ​ഹാ​ദ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ​ര​ദ​യു​ടെ ആ​ദ്യപു​സ്ത​കം ക​ഴി​ഞ്ഞ വാ​യ​നാ​ദി​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ പു​സ്ത​കോ​ത്സ​വ​ത്തി​ല്‍ അ​ഷ്നി​ക​യു​ടെ ക​ഥാ​പു​സ്ത​കം മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു.

ഇ​രു​വ​രു​ടെ​യും പു​സ്ത​ക​ങ്ങ​ള്‍ പ്ര​സാ​ധ​നം ചെ​യ്ത​ത് കാ​ര്‍​ട്ടൂ​ണി​സ്റ്റ് ഹ​രി ചാ​രു​ത മാ​നേ​ജിം​ഗ് എ​ഡി​റ്റ​റാ​യ മൈ​ന്‍​ഡ് പ​ബ്ലി​ക്ക എ​ന്ന പ​ബ്ലി​ക്കേ​ഷ​ന്‍ ഗ്രൂ​പ്പാ​ണെ​ന്ന​തും മ​റ്റൊ​രു പ്ര​ത്യേ​ക​ത. അ​ലീ​ന​യു​ടെ​യും ജ്യൂ​വ​ലി​ന്‍റെ​യും സം​യു​ക്ത​സം​രം​ഭ​മാ​യ "റ​യാ​സ് പ്ലാ​ന്‍റ്' പ്ര​കാ​ശ​നം ചെ​യ്ത​ത് മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി​യാ​ണ്. ഇ​ന്ന​ത്തെ ച​ട​ങ്ങി​ല്‍ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ എ​ല്‍​സ​മ്മ തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബെ​യ്സി​ല്‍ ഷി​ബു, സ്റ്റാ​ഫ് പ്ര​തി​നി​ധി​ക​ളാ​യ നി​ഷ, നീ​നു എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.

അ​ക്ഷ​ര​പ്പ​ച്ച, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​ങ്ങ​നെ വി​വി​ധ പ​രി​പാ​ടി​ക​ള്‍ വാ​യ​നാ​വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​മെ​ന്നു സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വാ​യ​നാ​വാ​രം 25ന് ​സ​മാ​പി​ക്കും.