ട്രോ​ളിം​ഗ് നി​രോ​ധ​നം ലം​ഘി​ച്ചു; ത​മി​ഴ്നാ​ട് വ​ള്ളം പി​ടി​ച്ചു
Thursday, June 19, 2025 2:05 AM IST
ചാ​വ​ക്കാ​ട്: ട്രോ​ളിം​ഗ് നി​രോ​ധ​നം ലം​ഘി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​ൻ ശ്ര​മി​ച്ച വ​ള്ളം പി​ടി​കൂ​ടി. മ​ത്സ്യ​ബ​ന്ധ​നത്തി​നാ​യി ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു ക​ള​ർ​കോ​ഡ് മാ​റ്റി ബ്ലാ​ങ്ങാ​ട് ബീ​ച്ചി​ലെ​ത്തി മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ഒ​രു​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ചീ​ഫ് ഗാ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക​സം​ഘം വ​ള്ള​വും എ​ൻ​ജി​നും വ​ല​ക​ളും പി​ടി​ച്ചെ​ടു​ത്ത​ത്.

ക​ള​ർ കോ​ഡും ജീ​വ​ൻ​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​ല്ലാ​തെ​യാ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് എ​ത്തി​യ​ത്. നി​യ​മം ലം​ഘി​ച്ച കു​ള​ച്ച​ൽ സ്വ​ദേ​ശി ഡേ​വി​ഡ് അ​ശ്വിന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള "പു​നി​ത പ്ര​കാ​ശി​യ​മ്മാ​ൾ' എ​ന്ന ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന യാ​ന​മാ​ണ് ചീ​ഫ് ഗാ​ർ​ഡ് വി.​ജി. അ​ജി​ത്ത്കു​മാ​ർ, അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി. ഡ​യ​റ​ക്ട​ർ ഡോ. ​സി. സീ​മ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക കോ​മ്പിം​ഗ് ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി പി​ടി​ച്ചെ​ടു​ത്ത​ത്.

20,000 രൂ​പ പി​ഴ ചു​മ​ത്തി.

മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് വി​ജി​ല​ൻ​സ് വിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യ ഇ.​ആ​ർ. ഷി​നി​ൽ​കു​മാ​ർ, വി.​എ​ൻ.​പ്ര​ശാ​ന്ത്കു​മാ​ർ, പി.​എം. ഷൈ​ബു, കോ​സ്റ്റ​ൽ എ​സ്ഐ​മാ​രാ​യ ലോ​ഫി​രാ​ജ്, ജോ​ബി വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​നസം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.